റഷ്യയിൽ 4 ഇന്ത്യൻ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

Saturday 08 June 2024 6:54 AM IST

മോസ്കോ: റഷ്യയിൽ നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ ജാൽഗാവോൺ സ്വദേശികളാണ്. 18 നും 20 നും ഇടയിൽ പ്രായമുള്ള രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചതെന്നാണ് വിവരം. ഒരു വിദ്യാർത്ഥിയെ പ്രദേശവാസികൾ രക്ഷപെടുത്തി.

വെലീകി നോവ്ഗൊറോഡ് മേഖലയിലുള്ള യറോസ്ലാവ് ദ വൈസ് നോവ്ഗൊറോഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളായിരുന്നു ഇവർ. നീന്തുന്നതിനിടെ സംഘത്തിലെ ഒരു പെൺകുട്ടി ഒഴുക്കിൽപ്പെട്ടെന്നും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരും മുങ്ങിത്താഴ്ന്നെന്നും പ്രദേശവാസികൾ പറയുന്നു.

രണ്ട് മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയെന്നും വിദ്യാർത്ഥികളുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

Advertisement
Advertisement