ലോക സമുദ്രദിനം സെമിനാർ

Sunday 09 June 2024 1:27 AM IST

കോവളം:കോവളം യു.ഡി.എസ് ഗ്രൂപ്പ് ഒഫ് ഹോട്ടൽസും തിരുവനന്തപുരം എസ്.കെ.എ.എൽ ഇന്റർനാഷണൽ ക്ലബും ചേർന്ന് കോളേജ് വിദ്യാർത്ഥികൾ,ഹൈസ്കൂൾ വിദ്യാർത്ഥികൾ,സ്കൂബാ ഡൈവിംഗ് പരിശീലന സ്ഥാപനം എന്നിവർക്ക് വേണ്ടി ലോക സമുദ്രദിനം സെമിനാർ നടത്തി.കോവളം യു.ഡി.എസ് ഹോട്ടലിൽ നടന്ന പരിപാടിയിൽ കോവളം ബോണ്ട് വാട്ടർ സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ്,വാഴമുട്ടം ഗവ.ഹൈസ്‌കൂൾ,വെങ്ങാനൂർ ക്രൈസ്റ്റ് കോളേജ്,എൻ.ജി.ഒ പ്രതിനിധികൾ,സായികൃഷ്ണ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.അക്വാട്ടിക് ബയോളജി വിഭാഗത്തിലെ വിദഗ്ദ്ധർ സെമിനാറിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.കേരള സർവകലാശാല അസോ.പ്രൊ.ഡോ.റാഫി എസ്.എം സമുദ്രത്തിന്റെ ആരോഗ്യം, പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തെക്കുറിച്ചും കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞൻ ഡോ.സൂര്യ.എസ് സമുദ്ര ജലജീവികളുടെ സംരക്ഷണ പദ്ധതിയെക്കുറിച്ചും സംസാരിച്ചു. യു.ഡി.എസ് ഗ്രൂപ്പ് ഒഫ് ഹോട്ടൽ സി.ഇ.ഒ രാജഗോപാൽ അയ്യർ നേതൃത്വം നൽകി.

Advertisement
Advertisement