മുളം തൈകൾ നട്ടു

Sunday 09 June 2024 1:27 AM IST

വക്കം: വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ കാർബൺ ന്യൂട്രൽ ക്യാമ്പസുകൾ സൃഷ്ടിക്കുന്നതിനായി മുളം തൈകൾ നട്ടു.നാഷണൽ ഹെൽത്ത് മിഷൻ എൻ.സി.ഡി സെല്ലുമായി സഹകരിച്ച് നടപ്പിലാക്കുന്ന 'ഋതുഭേദ ജീവനം' പ്രോജക്ടിന്റെ ഭാഗമായാണ് വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് (വൊക്കേഷണൽ വിഭാഗം) വോളന്റിയേർസ് മുളം തൈകൾ നട്ടത്. പ്രിൻസിപ്പൽ ബിനി മോൾ.ബി,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സുജിത്ത്.എസ് എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement