കെ എസ്.ആർ.ടി.സി.ബസ് സ്കൂട്ടറി​ലി​ടി​ച്ച് വി​ദ്യാർത്ഥി​കൾ മരി​ച്ച കേസ്: ഡ്രൈവർക്ക് രണ്ട് വർഷം കഠിനതടവ്

Sunday 09 June 2024 1:44 AM IST

മൂവാറ്റുപുഴ: കെ എസ്.ആർ.ടി.സി.ബസ് സ്കൂട്ടറി​ലി​ടി​ച്ച് രണ്ട് വി​ദ്യാർത്ഥി​കൾ മരി​ച്ച കേസി​ൽ ഡ്രൈവർക്ക് രണ്ട് വർഷം കഠിനതടവ്. വണ്ണപ്പുറം കാനാട്ട് ബിബിൻ കുമാർ കെ.വി.യെയാണ് രണ്ട് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും അശ്രദ്ധമായി വാഹനമോടിച്ചതിന് 6 മാസം തടവി​നും

മൂവാറ്റുപുഴ അഡി.ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ടോമി വർഗീസ് ശിക്ഷിച്ചത്.

2020 ഫെബ്രുവരി പതിമൂന്നിന് തൃശൂരിൽ നിന്നും പാലയിലേക്ക് പോയ കെ.എസ്.ആർ.ടി.ബസ് മണ്ണൂർ വാട്ടർ ടാങ്കിന് മുൻവശം എതിരെ വന്ന സ്കൂട്ടറിൽ ഇടിച്ച് പ്ലസ് ടു വിദ്യാർത്ഥികളായ പട്ടിമറ്റം മാർ കൂറിലോസ് സ്കൂൾ വിദ്യാർത്ഥി കീഴില്ലം എരമത്തുകുടി റോയിയുടെ മകൻ ഗീവർഗീസ്, മണ്ണൂർ ഗാർഡിയൻ എയ്ഞ്ചൽ സ്കൂൾ വിദ്യാർത്ഥിയും കീഴില്ലം വെട്ടുവേലിക്കുടി മാത്യുസി​ന്റെ മകനുമായ ബേസിൽ എന്നിവരാണ് മരി​ച്ചത്.

പിഴത്തുക ഗീവർഗീസിന്റെയും,ബേസിലിന്റെയും മാതാപിതാക്കൾക്ക് തുല്യമായി നൽകണം. പ്രോസിക്യൂഷനു വേണ്ടി അഡി.പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്.ജ്യോതികുമാർ ഹാജരായി.

Advertisement
Advertisement