വിദ്യാർത്ഥികൾക്ക് കൈത്താങ്ങ്

Sunday 09 June 2024 12:08 AM IST

വൈക്കം : കേരള ഉള്ളാടൻ മഹാജനസഭ വൈക്കം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ലയൺസ് ക്ലബ് ഹാളിൽ നടന്ന സമ്മേളനം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രഞ്ജിത്ത് പഠനോപകരണ വിതരണം നടത്തി. മഹാജനസഭ താലൂക്ക് പ്രസിഡന്റ് വൈക്കം ഷാജി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി മാന്നാർ രാജു, വാർഡ് കൗൺസിലർ കെ.ബി ഗിരിജാകുമാരി, മഹാജനസഭ സംസ്ഥാന ജനറൽ സെക്രട്ടറി രതീഷ് പട്ടണക്കാട്, ജോ.സെക്രട്ടറി എൽ.ആർ ബാബു എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement