എം.നളിൻബാബു ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാൾ

Saturday 08 June 2024 10:12 PM IST

പാവറട്ടി : ഗുരുവായൂർ ദേവസ്വം ചുമർ ചിത്ര പഠന കേന്ദ്രത്തിന്റെ നാലാമത് പ്രിൻസിപ്പാളായി എം.നളിൻ ബാബു ചുമതല ഏറ്റു. പെരുവല്ലൂരിലെ കവിയും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന അന്തരിച്ച കെ.ബി.മേനോന്റെ മകനാണ്. 1995ൽ ചുമർച്ചിത്ര പഠന കേന്ദ്രത്തിൽ നിന്നും രണ്ടാമത്തെ ബാച്ചിൽ ചുമർച്ചിത്രകലാ ആചാര്യൻ മമ്മിയൂർ കൃഷ്ണൻ കുട്ടി നായരുടെ ശിഷ്യനായി പഠന കേന്ദ്രത്തിൽ നിന്നും പഠനം പൂർത്തിയാക്കി. 2003 മുതൽ കേന്ദ്രത്തിൽ അദ്ധ്യാപകനാണ്. കെ.യു.കൃഷ്ണകുമാർ വിരമിച്ച ഒഴിവിലാണ് ഗുരുവായൂർ ദേവസ്വം നളിൻ ബാബുവിനെ പ്രിൻസിപ്പാളായി നിയമിച്ചത്. മമ്മിയൂർ മഹദേവ ക്ഷേത്രം, അന്തിക്കാട് ദേവികാർത്ത്യായനി ക്ഷേത്രം, എറവ് മഹാവിഷ്ണു ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം തുടങ്ങി ക്ഷേത്രങ്ങളിൽ ചുമർ ചിത്ര രചന നടത്തിയിട്ടുണ്ട്. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ചിത്രകലാ ബഹുമതി ലഭിച്ചിട്ടുണ്ട്.

Advertisement
Advertisement