പാവന്നൂർകടവിൽ മുങ്ങിമരിച്ച നിവേദിനും ജോബിൻജിത്തിനും അഭിനവിനും അന്ത്യാഞ്ജലിയർപ്പിച്ച് ആയിരങ്ങൾ ആഴങ്ങളെടുത്ത വിദ്യാർത്ഥികൾക്ക് കണ്ണീർ വിട

Saturday 08 June 2024 10:15 PM IST

കണ്ണൂർ : പാവന്നൂർ ചീരാച്ചേരിക്കടവിൽ മുങ്ങിമരിച്ച നിവേദ്, ജോബിൻജിത്ത്, അഭിനവ് എന്നിവർക്ക് ജന്മനാട് കണ്ണീർവിട നൽകി. മൂവരുടേയും വിയോഗത്തിൽ പ്രകൃതി പോലും കണ്ണീരൊഴുക്കുന്ന അവസ്ഥയായിരുന്നു കണ്ടത്. കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൂവരുടേയും മൃതദേഹങ്ങൾ സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം ടി .വി രാജേഷ്, എം .വിജിൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി ദിവ്യ എന്നിവരാണ് ഏറ്റുവാങ്ങി പാവന്നൂർ മൊട്ടയിലെ പൊതുദർശന സ്ഥലത്തെത്തിക്കുകയായിരുന്നു. ഇവിടെയും മൂവരുടെയും വീടുകളിലും നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

മൃതദേഹങ്ങളിൽ സി പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പുഷ്പചക്രം അർപ്പിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ജയരാജൻ, ഡോ.വി.ശിവദാസൻ എം.പി, ഡി.സി.സി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ അബ്ദുൾ കരീം ചേലേരി സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജയിംസ് മാത്യു, സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് കുമാർ, തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.സംസ്കാരത്തിന് ശേഷം അനുശോചന യോഗവും നടന്നു.

ഇടനെഞ്ച് വിങ്ങി മയ്യിൽ ഗ്രാമം

ബ​ന്ധു​ക്ക​ളാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ച​തിന്റെ ന​ടു​ക്ക​ത്തി​ലാ​ണ് വ​ള്ളു​വ​കോ​ള​നി​യും പാ​വ​ന്നൂ​ർ ഗ്രാ​മ​വും. പു​ഴ​യ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ക​ര​യി​ടി​ഞ്ഞ് ഇ​വ​ർ പു​ഴ​യി​ലേ​ക്ക് വ​ഴു​തി​വീ​ഴു​ക​യാ​യി​രു​ന്നു. വ​ള​പ​ട്ട​ണം പു​ഴ​യു​ടെ ഭാ​ഗ​മാ​യ പാ​വ​ന്നൂ​ർ ചി​രാ​ച്ചേ​രി​ക്ക​ട​വി​ലാ​ണ് ഇ​വ​ർ മു​ങ്ങി​ത്താ​ഴ്ന്ന​ത്. ക​ന​ത്ത​മ​ഴ​യി​ൽ പു​ഴ​യി​ൽ വെ​ള്ളം കൂ​ടി​യതും ചെ​ളി​യും ആ​ഴ​വും ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.

വീ​ടുകൾക്ക് വി​ളി​പ്പാ​ട​ക​ലെ​യാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മ​രി​ച്ച നി​വേ​ദി​ന്റെ​യും അ​ഭി​ന​വിന്റെ​യും ജോ​ബി​ൻ ജി​ത്തി​ന്റെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​കാ​ശ് ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് ചെ​ത്ത് തൊ​ഴി​ലാ​ളി​യാ​യ രാ​ജീ​വ​നാ​ണ് ആ​ദ്യം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഡ്രൈ​വ​റാ​യ വി​ജേ​ഷും നാ​ട്ടു​കാ​രും ഒ​ന്ന​ട​ങ്കം ര​ക്ഷി​ക്കാ​നി​റ​ങ്ങി. പു​ഴ​യി​ൽ​നി​ന്ന് പുറത്തെടുത്ത് മ​യ്യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​മ്പോ​ഴേ​ക്കും മൂ​വ​രും മ​രി​ച്ചിരുന്നു.

പാ​വ​ന്നൂ​ർ ​മെ​ട്ട വ​ള്ളു​വ കോ​ള​നി​യി​ലെ എ.വി.സ​ത്യ​ന്റെയും പ്രി​യയുടെയും മകനായ നി​വേ​ദ് (21) സി.​എം​.എ വി​ദ്യാ​ർ​ത്ഥി​യാ​ണ്. സ​ത്യന്റെ സ​ഹോ​ദ​ര​ൻ എ .​വി .​സ​ജി​ത്തിന്റെയും ര​മ്യയുടെയും മ​ക​നായ ജോ​ബി​ൻ ജി​ത്ത് (17), പ്ല​സ് വ​ൺ പ്ര​വേ​ശ​നം കാ​ത്തി​രി​ക്കു​കയായിരുന്നു.ഇ​വ​രു​ടെ ബ​ന്ധുവായ കെ.​എ​സ്.ആ​ർ.​ടി​.സി ഡ്രൈ​വ​ർ ബാ​ല​കൃ​ഷ്ണ​ന്റെയും ​ബി​ന്ദുവിൻെയും മ​ക​ൻ അ​ഭി​ന​വ് (21).മ​ട്ട​ന്നൂ​ർ ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ വി​ദ്യാ​ർ​ത്ഥി​യാണ്.

Advertisement
Advertisement