സംസ്ഥാനശിശുക്ഷേമ സമിതിയിൽ പോക്ഷകാഹാരങ്ങൾ ഇനി നഗരസഭയുടെ വക

Sunday 09 June 2024 1:40 AM IST

തിരുവനന്തപുരം: കേരള സംസ്ഥാന ശിശുക്ഷേമ സമിതിക്ക് നഗരസഭയുടെ എല്ലാവിധ പിന്തുണയും സഹായവും വാഗ്ദാനം ചെയ്ത് നഗരസഭ മേയർ ആര്യ രാജേന്ദ്രൻ. സമിതി തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിലേയും വീട് ബാലികാ മന്ദിരത്തിലെയും കുട്ടികൾക്ക് പാല്, മുട്ട,സസ്യ ആഹാരം എല്ലാം തിരുവനന്തപുരം നഗരസഭ നേരിട്ട് സൗജന്യമായി സമിതിയിലെത്തിക്കും. ഇതിനായി ബഡ്ജറ്റിൽപദ്ധതി ഉൾപ്പെടുത്തിയതായി മേയർ അറിയിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്ത് കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിച്ച ശിശുക്ഷേമം ആർട്സ് അക്കാഡമിയുടെ പ്രവേശനോദ്ഘാടനത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മേയർ. ചടങ്ങിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അദ്ധ്യക്ഷനായി. ട്രഷറർ കെ. ജയപാൽ സ്വാഗതം പറഞ്ഞു. അക്കാഡമി ഡയറക്ടർ മാധവി ചന്ദ്രൻ പങ്കെടുത്തു.

Advertisement
Advertisement