12ന് രാവിലെ 11.27; നായിഡു മന്ത്രിസഭ അധികാരത്തിലേറും

Sunday 09 June 2024 1:51 AM IST

വിജയവാഡ: ആന്ധ്രാപ്രദേശിൽ 12ന് രാവിലെ 11.27ന് ചന്ദ്രബാബു നായിഡു മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ 12ന് ആന്ധ്രയിലെത്തും. 25 മന്ത്രിമാരുണ്ടാകുമെന്ന് സൂചന. ഇന്നാണ് സത്യപ്രതിജ്ഞ തീരുമാനിച്ചിരുന്നത്. എന്നാൽ മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്നു നടക്കുന്നതിനാൽ തീയതി മാറ്റുകയായിരുന്നു. ഗണ്ണവാരം വിമാനത്താവളത്തിനടുത്തുള്ള കേസരപ്പള്ളിയിലെ ഐ.ടി പാർക്കിന് സമീപമുള്ള സ്ഥലമാണ് സത്യപ്രതിജ്ഞാ ചടങ്ങിന് വേദിയാകുക.

മംഗളഗിരിയിലെ എയിംസിന് സമീപമാണ് ടി.ഡി.പി നേതാക്കൾ ആദ്യം വേദിയാക്കിയത്. എന്നാൽ, സുരക്ഷ ഉൾപ്പെടെയുള്ള കാരണങ്ങളാൽ വേദി കേസരപ്പള്ളിയിലേക്ക് മാറ്റുകയായിരുന്നു.

ടി.ഡി.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ആകെയുള്ള 175 നിയമസഭാ സീറ്റുകളിൽ 164 സീറ്റുകൾ നേടുകയും സംസ്ഥാനത്തെ 13 ജില്ലകളിൽ എട്ടെണ്ണം തൂത്തുവാരുകയും ചെയ്തിരുന്നു. ജനസേന, ബി.ജെ.പി പാർട്ടികൾക്കായി 5 മന്ത്രി സ്ഥാനങ്ങൾ നൽകാനാണ് ധാരണയായത്. കൂടുതൽ ചർച്ചകൾ നാളെ നടക്കും

കമ്മ, കാപ്പു, റെഡ്ഡി പ്രബലരായ സമുദായത്തിൽപെട്ടവർക്ക് മന്ത്രിസ്ഥാനങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം എസ്.സി, മുസ്ലിം വിഭാഗത്തിൽപെട്ടവർക്ക് മന്ത്രിസ്ഥാനം നൽകുമെന്നാണറിയുന്നത്. നായിഡുവിന്റെ മകനും ടി.ഡി.പി ജനറൽ സെക്രട്ടറി നരാ ലോകേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തും.

2014-19 കാലയളവിൽ മന്ത്രിമാരായിരുന്ന മിക്കവാറും എല്ലാ നേതാക്കളും ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അവരിൽ വീണ്ടും ആരൊക്കെ മന്ത്രിമാരാകുമെന്ന് തീരുമാനമായിട്ടില്ല. കെ റാം മോഹൻ നായിഡുവിനെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ അദ്ദേഹത്തിന്റെ അമ്മാവൻ മുൻ മന്ത്രി കിഞ്ഞറപ്പു അച്ചൻനായിഡുവിനെ വീണ്ടും മന്ത്രിയാക്കില്ല.

രാ​മോ​ജി​ ​റാ​വു​ ​ അ​ക്ഷ​ര​യോ​ദ്ധാ​വ്

ഈ​നാ​ട് ​ഗ്രൂ​പ്പ് ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​ചെ​യ​ർ​മാ​നും​ ​മാ​ദ്ധ്യ​മ​ ​രം​ഗ​ത്തെ​ ​അ​തി​കാ​യ​നു​മാ​യ​ ​രാ​മോ​ജി​ ​റാ​വു​വി​ന്റെ​ ​വേ​ർ​പാ​ട് ​ക​ടു​ത്ത​ ​വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന​താ​യി​ ​നി​യു​ക്ത​ ​ആ​ന്ധ്ര​ ​മു​ഖ്യ​മ​ന്ത്രി​യും​ ​ടി.​ഡി.​പി​ ​അ​ദ്ധ്യ​ക്ഷ​നു​മാ​യ​ ​ച​ന്ദ്ര​ബാ​ബു​ ​നാ​യി​ഡു.​ ​രാ​ജ്യ​ത്തി​ന് ​അ​ക്ഷ​ര​ ​യോ​ദ്ധാ​വാ​യി​ ​അ​മൂ​ല്യ​ ​സേ​വ​ന​ങ്ങ​ൾ​ ​ന​ൽ​കി​യ​ ​വ്യ​ക്തി​യാ​യി​രു​ന്നു​ ​രാ​മോ​ജി​യെ​ന്ന് ​അ​ദ്ദേ​ഹം​ ​അ​നു​ശോ​ച​ന​ ​കു​റി​പ്പി​ൽ​ ​പ​റ​ഞ്ഞു.
സാ​ധാ​ര​ണ​ ​കു​ടും​ബ​ത്തി​ൽ​ ​ജ​നി​ച്ച് ​അ​സാ​മാ​ന്യ​ ​നേ​ട്ട​ങ്ങ​ൾ​ ​കൈ​വ​രി​ച്ച​ ​രാ​മോ​ജി​ ​റാ​വു​ ​തെ​ലു​ങ്ക​രു​ടെ​ ​സ്വ​ത്താ​ണ്.​ ​ഈ​നാ​ട് ​ഗ്രൂ​പ്പ് ​ക​മ്പ​നി​ക​ൾ​ ​സ്ഥാ​പി​ച്ച​തോ​ടെ​ ​ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് ​തൊ​ഴി​ൽ​ ​ല​ഭി​ച്ചു.​ ​മാ​ദ്ധ്യ​മ​ ​രം​ഗ​ത്ത് ​രാ​മോ​ജി​ ​റാ​വു​വി​ന്റെ​ ​കാ​ലം​ ​സു​വ​ർ​ണ​കാ​ല​മാ​യി​രു​ന്നു.​ ​നി​ര​വ​ധി​ ​വെ​ല്ലു​വി​ളി​ക​ളും​ ​പ്ര​ശ്ന​ങ്ങ​ളും​ ​മ​റി​ക​ട​ന്നാ​ണ് ​അ​ദ്ദേ​ഹം​ ​മു​ൻ​നി​ര​യി​ലെ​ത്തി​യ​ത്.​ ​എ​വി​ടെ​യും​ ​ത​ല​കു​നി​ക്കാ​തെ​ ​നി​ല​കൊ​ണ്ടു.​ ​അ​ദ്ദേ​ഹ​വു​മാ​യി​ ​നാ​ല് ​പ​തി​റ്റാ​ണ്ടി​ന്റെ​ ​ബ​ന്ധ​മു​ണ്ട്.​ ​ന​ല്ല​ത് ​ന​ല്ല​തെ​ന്നും​ ​മോ​ശം​ ​മോ​ശ​മാ​ണെ​ന്നും​ ​പ​റ​ഞ്ഞു.​ ​പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ​ ​അ​ദ്ദേ​ഹം​ ​എ​നി​ക്ക് ​പ്ര​ചോ​ദ​ന​മാ​യി​രു​ന്നു.​ ​ജ​ന​ങ്ങ​ൾ​ക്ക് ​ന​ല്ല​ ​ന​യ​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​രാ​മോ​ജി​യു​ടെ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ന്നും​ ​നാ​യി​ഡു​ ​അ​നു​സ്മ​രി​ച്ചു.

Advertisement
Advertisement