സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ വിദേശസന്ദർശനം ഇറ്റലിയിലേക്ക്

Saturday 08 June 2024 10:54 PM IST

ന്യൂ​ഡ​ൽ​ഹി​ ​:​ ​ ​മൂ​ന്നാം​വ​ട്ടം​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്ത ശേഷം ​ ​ന​രേ​ന്ദ്ര​മോ​ദി​യുടെ ആ​ദ്യ വി​ദേ​ശ​ ​സ​ന്ദ​ർ​ശ​നം​ ​ഇ​റ്റ​ലി​യി​ലേ​ക്ക് ​ആ​യി​രി​ക്കും.​ ​ജൂ​ൺ​ 13​ ​മു​ത​ൽ​ 15​ ​വ​രെ​ ​ഇ​റ്റ​ലി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ജി​ 7​ ​ഉ​ച്ച​കോ​ടി​യി​ൽ​ ​പ​ങ്കെ​ടു​ക്കാനാണ് പ്രധാനമന്ത്രിയുടെ യാത്ര.​ ​

പൊ​തു​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ല​ത്തി​നും​ ​മു​ൻ​പ് ​ത​ന്നെ​ ​ജി​ 7​ ​ഉ​ച്ച​കോ​ടി​യി​ലേ​ക്കു​ള്ള​ ​ഇ​റ്റാ​ലി​യ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ജോ​ർ​ജി​യ​ ​മെ​ലോ​ണി​യു​ടെ​ ​ക്ഷ​ണം​ ​മോ​ദി​ ​സ്വീ​ക​രി​ച്ചി​രു​ന്നു.​ ​ഇ​റ്റ​ലി​യി​ലെ​ത്തു​ന്ന​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി,​ ​മെ​ലോ​ണി​യു​മാ​യി​ ​കൂ​ടി​ക്കാ​ഴ്‌​ച​ ​ന​ട​ത്തും.​ ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ജോ​ ​ബൈ​ഡ​ൻ,​ ​യു.​കെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഋ​ഷി​ ​സു​ന​ക് ​തു​ട​ങ്ങി​ ​ലോ​ക​ ​നേ​താ​ക്ക​ളു​മാ​യി​ ​ഉ​ഭ​യ​ക​ക്ഷി​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ന്നേ​ക്കും.​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ലെ​ ​പ​ര​സ്‌​പ​ര​ ​സ​ഹ​ക​ര​ണം​ ​ഉ​ൾ​പ്പെ​ടെ​ ​ച​ർ​ച്ച​യാ​കും.​ ​ജൂ​ൺ​ 15,​​16​ ​തീ​യ​തി​ക​ളി​ൽ​ ​സ്വി​റ്റ്സ​ർ​ലാ​ൻ​ഡി​ലെ​ ​ബ​ർ​ഗ​ൻ​സ്റ്റോ​ക്കി​ൽ​ ​ന​ട​ക്കു​ന്ന​ ​'​യു​ക്രെ​യ്നി​ൻ​ ​സ​മാ​ധാ​ന​ ​ഉ​ച്ച​കോ​ടി​'​യി​ലേ​ക്കും​ ​മോ​ദി​ക്ക് ​ക്ഷ​ണ​മു​ണ്ട്.​ ​എ​ന്നാ​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മാ​യി​ല്ല.

അതേസമയം ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​ ​എ​ൻ.​ഡി.​എ​ ​സ​ർ​ക്കാ​ർ​ ​ നാളെ വൈകിട്ട് 7.15ന് ​സത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യും.​ ​രാ​ഷ്‌​ട്ര​പ​തി​ ​ഭ​വ​ൻ​ ​അ​ങ്ക​ണ​ത്തി​ൽ​ നടക്കുന്ന ചടങ്ങിൽ ​ ​ ​ദ്രൗ​പ​ദി​ ​മു​ർ​മു​ ​സ​ത്യ​വാ​ച​കം​ ​ചൊ​ല്ലി​ക്കൊ​ടു​ക്കും. രാ​ഷ്‌​ട്ര​ത്ത​ല​വ​ൻ​മാ​ർ,​ ​മ​ത​മേ​ല​ദ്ധ്യ​ക്ഷ​ൻ​മാ​ർ,​ ​ഉ​ത്ത​രാ​ഖ​ണ്ഡി​ലെ​ ​തു​ര​ങ്ക​ത്തി​ൽ​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തി​യ​ ​റാ​റ്റ് ​മൈ​നേ​ഴ്സ്,​ ​വ​ന്ദേ​ഭാ​ര​ത് ​ട്രെ​യി​ൻ​ ​നി​ർ​മ്മി​ക്കു​ന്ന​ ​റെ​യി​ൽ​വേ​ ​ജീ​വ​ന​ക്കാ​ർ,​ ​കേ​ന്ദ്ര​ ​പ​ദ്ധ​തി​ക​ളു​ടെ​ ​ഗു​ണ​ഭോ​ക്താ​ക്ക​ൾ,​ ​'​വി​ക​സി​ത് ​ഭാ​ര​ത്'​ ​അം​ബാ​സ​ഡ​ർ​മാ​ർ​ ​തു​ട​ങ്ങി​ 9000​ത്തോ​ളം​ ​അ​തി​ഥി​ക​ൾ​ ​പ​ങ്കെ​ടു​ക്കും.
ച​ട​ങ്ങി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഡ​ൽ​ഹി​യി​ൽ​ ​മൂ​ന്നു​നി​ര​ ​സു​ര​ക്ഷ​ ​ഒ​രു​ക്കി. ടി.​ഡി.​പി​ക്കും​ ​ജെ.​ഡി.​യു​വി​നും​ ​ഒ​രു​ ​ക്യാ​ബി​ന​റ്റ് ​മ​ന്ത്രി​യും​ ​ര​ണ്ട് ​സ​ഹ​മ​ന്ത്രി​മാ​രും​ ​ഇ​രു​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്കും​ ​കൂ​ടു​ത​ൽ​ ​സ​ഹാ​യ​ ​പാ​ക്കേ​ജു​ക​ളു​മാ​ണ് ​വാ​ഗ്‌​ദാ​നം.​ ​എ​ൽ.​ജെ.​പി,​ ​ശി​വ​സേ​ന,​ ​എ​ൻ.​സി.​പി.​ ​ജെ.​ഡി.​എ​സ്,​ ​അ​പ്‌​നാ​ദ​ൾ​ ​എ​ന്നി​വ​ർ​ക്ക് ​ഒ​രു​ ​ക്യാ​ബി​ന​റ്റ് ​മ​ന്ത്രി​ ​അ​ല്ലെ​ങ്കി​ൽ​ ​സ്വ​ത​ന്ത്ര​ ​ചു​മ​ത​ല​യു​ള്ള​ ​സ​ഹ​മ​ന്ത്രി​യെ​ ​ല​ഭി​ച്ചേ​ക്കും.​ ​ജ​ന​സേ​ന​യ്‌​ക്ക് ​സ​ഹ​മ​ന്ത്രി​യും.​ഇ​ക്കൊ​ല്ലം​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കു​ന്ന​ ​മ​ഹാ​രാ​ഷ്‌​ട്ര​യ്‌​ക്കും​ ​മി​ക​ച്ച​ ​പ​രി​ഗ​ണ​ന​ ​ല​ഭി​ച്ചേ​ക്കും.

Advertisement
Advertisement