ആലപ്പുഴയിൽ ബൂത്തുകളിൽ തിളങ്ങി എൻ.ഡി.എ

Sunday 09 June 2024 1:25 AM IST

ആലപ്പുഴ : ഫലം വന്ന് നാലു ദിവസം പിന്നിട്ടപ്പോഴും വോട്ട് വന്ന വഴിയും ചോർന്ന വഴിയും തെരയുന്ന തിരക്കിലാണ് മുന്നണികൾ. ആലപ്പുഴ മണ്ഡലത്തിൽ ബൂത്തുതല കണക്കെടുപ്പിൽ, ഇടത് മുന്നണിയുടെ ശക്തികേന്ദ്രങ്ങൾക്ക് പുറമേ, രമേശ് ചെന്നിത്തലയുടെ ബൂത്തിലടക്കം എൻ.ഡി.എ മികച്ച പ്രകടനം കാഴ്ച വച്ചതായി കാണാം.

സി.പി.എം കോട്ടയായ കായംകുളത്ത് ആകെയുള്ള 185 ബൂത്തുകളിൽ 82 എണ്ണത്തിലും എൻ.ഡി.എയ്ക്ക് മുന്നേറ്റം സാദ്ധ്യമായപ്പോൾ കേവലം 34 ബൂത്തുകളിൽ ഇടതു മുന്നണി സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ ആധിപത്യം ഒതുങ്ങി. മണ്ഡലത്തിലെ 75ാം ബൂത്തിൽ ആരിഫിന് 47 വോട്ട് ലഭിച്ചപ്പോൾ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ നേടിയത് 395 വോട്ടുകളാണ്.

അമ്പലപ്പുഴ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ സ്വന്തംബൂത്തിൽ പോലും ശോഭയ്ക്ക് കെ.സിയെക്കാൾ 96 വോട്ടുകൾ അധികമായി ലഭിച്ചു. അമ്പലപ്പുഴയിലെ 97 ബൂത്തുകളിൽ കെ.സി.വേണുഗോപാലിന് മേൽക്കൈ ലഭിച്ചപ്പോൾ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത്,പുറക്കാട്, പറവൂർ കിഴക്കൻ മേഖലകളിലടക്കം 67 ബൂത്തുകളിലാണ് ശോഭ മുന്നേറ്റം നടത്തിയത്. ആലപ്പുഴ നഗരസഭയിലെ 49ാം ബൂത്തിൽ ആരിഫിന് 62 വോട്ട് കിട്ടിയപ്പോൾ ശോഭ നേടിയത് 591 വോട്ടുകളാണ്.

ചേർത്തലയിൽ പ്രതീക്ഷിച്ച വോട്ട് അക്കൗണ്ടിലാക്കാൻ സാധിച്ചില്ലെങ്കിലും 103ബൂത്തുകളിൽ ആരിഫ് ഒന്നാം സ്ഥാനത്താണ്. സി.പി.എം ശക്തികേന്ദ്രങ്ങളായ ചേർത്തല നഗരസഭ, മുഹമ്മ, കഞ്ഞിക്കുഴി അടക്കം 13 ബൂത്തുകളിലാണ് ശോഭാ സുരേന്ദ്രന് കൂടുതൽ വോട്ടുകൾ ലഭിച്ചത്. അരൂരിലെ 116ബൂത്തുകളിൽ കെ.സി മുന്നിൽ നിന്നപ്പോൾ 45 ഇടത്ത് മാത്രമാണ് ആരിഫിന് കൂടുതൽ വോട്ട് ലഭിച്ചത്. ഏഴ് ബൂത്തുകളിൽ കെ.സി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. അരൂരിലെ പത്ത് പഞ്ചായത്തുകളിൽ എട്ടിലും കെ.സിക്ക് ആധിപത്യം ലഭിച്ചു.

നിയമസഭാ മണ്ഡലങ്ങളും ഭൂരിപക്ഷം കിട്ടിയ ബൂത്തുകളുടെ എണ്ണവും

അരൂർ

ആകെ ബൂത്ത് - 183

കെ.സി.വേണുഗോപാൽ - 116

എ.എം.ആരിഫ് - 45

ശോഭ സുരേന്ദ്രൻ - 17

ചേർത്തല

ആകെ ബൂത്ത് - 202

കെ.സി.വേണുഗോപാൽ - 84

എ.എം.ആരിഫ് - 103

ശോഭ സുരേന്ദ്രൻ - 13

ആലപ്പുഴ

ആകെ ബൂത്ത് - 210

കെ.സി.വേണുഗോപാൽ - 151

എ.എം.ആരിഫ് - 39

ശോഭ സുരേന്ദ്രൻ - 18

അമ്പലപ്പുഴ

ആകെ ബൂത്ത് - 189

കെ.സി.വേണുഗോപാൽ - 97

എ.എം.ആരിഫ് - 22

ശോഭ സുരേന്ദ്രൻ - 67

ഹരിപ്പാട്

ആകെ ബൂത്ത് - 182

കെ.സി.വേണുഗോപാൽ - 66

എ.എം.ആരിഫ് - 26

ശോഭ സുരേന്ദ്രൻ - 90

കായംകുളം

ആകെ ബൂത്ത് - 185

കെ.സി.വേണുഗോപാൽ - 68

എ.എം.ആരിഫ് - 34

ശോഭ സുരേന്ദ്രൻ - 82

Advertisement
Advertisement