സ​ത്യ​പ്ര​തി​ജ്ഞ​:​ ​വ​ൻ​സു​ര​ക്ഷാ വലയത്തിൽ രാ​ജ്യ​ത​ല​സ്ഥാ​​നം

Sunday 09 June 2024 12:08 AM IST

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് 7.15ന് നടക്കാനിരിക്കെ,രാജ്യതലസ്ഥാനത്ത് വൻസുരക്ഷാ സന്നാഹവും ജാഗ്രതയും. ലോക നേതാക്കൾ ചടങ്ങിന് എത്തുന്നതിനാൽ ഉച്ചകോടിക്ക് സമാനമായ സുരക്ഷയാണ് ഡൽഹിയിലെങ്ങും. 2500ൽപ്പരം ഉദ്യോഗസ്ഥരെ വിന്യസിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന രാഷ്ട്രപതി ഭവനിൽ ത്രിതല സുരക്ഷാസന്നാഹം ഏർപ്പെടുത്തി. രാഷ്ട്രപതി ഭവന്റെ ആഭ്യന്തര സുരക്ഷാസംഘം,ഡൽഹി പൊലീസ്,കേന്ദ്രസേന എന്നിവരാണ് വലയം തീർത്തിരിക്കുന്നത്. മേഖലയിൽ എൻ.എസ്.ജിയെയും ഡൽഹി പൊലീസിലെ കമാൻഡോ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സി.സി.ടി.വികൾ അധികമായി സ്ഥാപിച്ചു. ഡൽഹിയെ നോ ഫ്ലൈ സോണായി പ്രഖ്യാപിച്ചു. ഡ്രോണുകൾ,പാരാഗ്ലൈഡറുകൾ,ഹോട്ട് എയർ ബലൂൺ എന്നിവ വിലക്കി. അനിഷ്‌ടസംഭവങ്ങളുണ്ടായാൽ നേരിടാൻ കൂടുതൽ കേന്ദ്രസേനയെയും രംഗത്തിറക്കി.

അതേസമയം, സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് ​വേ​ദി​യൊ​രു​ങ്ങു​ന്ന​ത് ​രാ​ഷ്‌​ട്ര​പ​തി​ ​ഭ​വ​ന്റെ​ ​മു​ൻ​വ​ശ​ത്തെ​ ​മു​റ്റ​ത്താ​ണ്.​ ​മു​റ്റ​ത്തെ​ ​പു​ൽ​മൈ​താ​നി​യി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി,​രാ​ഷ്‌​ട്ര​പ​തി,​മ​ന്ത്രി​മാ​ർ​ ​എ​ന്നി​വ​ർ​ക്കാ​യു​ള്ള​ ​വേ​ദി​യു​ടെ​ ​അ​വ​സാ​ന​ ​മി​നു​ക്കു​ ​പ​ണി​യി​ലാ​ണ്.​ ​എ​ല്ലാ​വ​ർ​ക്കും​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​കാ​ണാ​ൻ​ ​സൗ​ക​ര്യ​ത്തി​ന് ​ഗാ​ല​റി​യും​ ​ത​യ്യാ​റാ​ക്കു​ന്നു​ണ്ട്.


രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാരും

ഇ​ന്നു​ ​വൈ​കി​ട്ട് ​ന​ട​ക്കു​ന്ന​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​യു​ടെ​യും​ ​മ​ന്ത്രി​മാ​രു​ടെ​യും​ ​സ​ത്യ​പ്ര​തി​ജ്ഞാ​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​രാ​ഷ്‌​ട്ര​ത്ത​ല​വ​ൻ​മാ​രു​ടെ​ ​പ​ട്ടി​ക​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​പു​റ​ത്തു​വി​ട്ടു.​ ​അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലെ​യും​ ​ഇ​ന്ത്യ​ൻ​ ​മ​ഹാ​സ​മു​ദ്ര​ ​മേ​ഖ​ല​യി​ലെ​യും​ ​നേ​താ​ക്ക​ളാ​ണ് ​പ്ര​ധാ​ന​മാ​യും​ ​അ​തി​ഥി​ക​ൾ.​ ​ഇ​ന്ന് ​വൈ​കി​ട്ട് ​രാ​ഷ്ട്ര​പ​തി​ ​ഭ​വ​നി​ൽ​ ​രാ​ഷ്ട്ര​പ​തി​ ​ദ്രൗ​പ​ദി​ ​മു​ർ​മു​ ​ഓ​രു​ക്കു​ന്ന​ ​വി​രു​ന്നി​ലും​ ​നേ​താ​ക്ക​ൾ​ ​പ​ങ്കെ​ടു​ക്കും.​ ​ബം​ഗ്ളാ​ദേ​ശ് ​പ്ര​ധാ​ന​മ​ന്ത്രി​ ​ഷേ​ഖ് ​ഹ​സീ​ന​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ഡ​ൽ​ഹി​യി​ലെ​ത്തി.

ശ്രീ​ല​ങ്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​റെ​നി​ൽ​ ​വി​ക്രം​ ​സിം​ഗെ,​മാ​ല​ദ്വീ​പ് ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​മു​ഹ​മ്മ​ദ് ​മു​യി​സു,​സീ​ഷെ​ൽ​സ് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​അ​ഹ​മ്മ​ദ് ​അ​ഫീ​ഫ്,​മൗ​റീ​ഷ്യ​സ് ​പ്ര​ധാ​ന​മ​ന്ത്രി​ ​പ്ര​വി​ന്ദ് ​കു​മാ​ർ​ ​ജു​ഗ്നോ​ട്ട്,​നേ​പ്പാ​ൾ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​പു​ഷ്പ​ ​ക​മ​ൽ​ ​ദ​ഹേ​വ് ​പ്ര​ച​ണ്ഡ,​ഭൂ​ട്ടാ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഷെ​റിം​ഗ് ​ടോ​ബ്ഗ്വേ തുടങ്ങിയവരാണ് മ​റ്റ് ​പ്ര​ധാ​ന​ ​അ​തി​ഥി​കൾ.

മോ​ദി 13ന് ​ ​ഇ​റ്റ​ലി​യി​ലേ​ക്ക്

ഇ​ന്ന് ​മൂ​ന്നാം​വ​ട്ടം​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യു​ന്ന​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​ ​ആ​ദ്യ​ ​വി​ദേ​ശ​ ​സ​ന്ദ​ർ​ശ​നം​ ​ഇ​റ്റ​ലി​യി​ലേ​ക്ക് ​ആ​യി​രി​ക്കും.​ ​ജൂ​ൺ​ 13​ ​മു​ത​ൽ​ 15​ ​വ​രെ​ ​ഇ​റ്റ​ലി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ജി​ 7​ ​ഉ​ച്ച​കോ​ടി​യി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​പൊ​തു​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ല​ത്തി​നും​ ​മു​ൻ​പ് ​ത​ന്നെ​ ​ജി​ 7​ ​ഉ​ച്ച​കോ​ടി​യി​ലേ​ക്കു​ള്ള​ ​ഇ​റ്റാ​ലി​യ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ജോ​ർ​ജി​യ​ ​മെ​ലോ​ണി​യു​ടെ​ ​ക്ഷ​ണം​ ​മോ​ദി​ ​സ്വീ​ക​രി​ച്ചി​രു​ന്നു.​ ​ഇ​റ്റ​ലി​യി​ലെ​ത്തു​ന്ന​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി,​ ​മെ​ലോ​ണി​യു​മാ​യി​ ​കൂ​ടി​ക്കാ​ഴ്‌​ച​ ​ന​ട​ത്തും.​ ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ജോ​ ​ബൈ​ഡ​ൻ,​ ​യു.​കെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഋ​ഷി​ ​സു​ന​ക് ​തു​ട​ങ്ങി​ ​ലോ​ക​ ​നേ​താ​ക്ക​ളു​മാ​യി​ ​ഉ​ഭ​യ​ക​ക്ഷി​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ന്നേ​ക്കും.​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ലെ​ ​പ​ര​സ്‌​പ​ര​ ​സ​ഹ​ക​ര​ണം​ ​ഉ​ൾ​പ്പെ​ടെ​ ​ച​ർ​ച്ച​യാ​കും.​ ​ജൂ​ൺ​ 15,​​16​ ​തീ​യ​തി​ക​ളി​ൽ​ ​സ്വി​റ്റ്സ​ർ​ലാ​ൻ​ഡി​ലെ​ ​ബ​ർ​ഗ​ൻ​സ്റ്റോ​ക്കി​ൽ​ ​ന​ട​ക്കു​ന്ന​ ​'​യു​ക്രെ​യ്നി​ൻ​ ​സ​മാ​ധാ​ന​ ​ഉ​ച്ച​കോ​ടി​'​യി​ലേ​ക്കും​ ​മോ​ദി​ക്ക് ​ക്ഷ​ണ​മു​ണ്ട്.​ ​എ​ന്നാ​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മാ​യി​ല്ല.

Advertisement
Advertisement