സത്യപ്രതിജ്ഞയ്‌ക്കില്ലെന്ന് മമത

Sunday 09 June 2024 12:24 AM IST

ന്യൂഡൽഹി: മൂന്നാം എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കില്ലെന്ന് തൃണമൂൽ നേതാവും പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി. ക്ഷണക്കത്ത് ലഭിച്ചില്ലെന്നും പോകുന്നില്ലെന്നുമായിരുന്നു മമതയുടെ പ്രതികരണം. ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ സർക്കാരിന് ആശംസ നേരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

കോൺഗ്രസും ചടങ്ങിൽ പങ്കെടുക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല. ക്ഷണക്കത്ത് കിട്ടിയില്ലെന്ന കാരണമാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞത്.

Advertisement
Advertisement