ചൊവ്വല്ലൂരിൽ കർപ്പൂരാദി ദ്രവ്യകലശം ഇന്ന് മുതൽ

Sunday 09 June 2024 1:16 AM IST

ഗുരുവായൂർ: ചൊവ്വല്ലൂർ ശിവക്ഷേത്രത്തിൽ 11 ദിവസം നീണ്ടുനിൽക്കുന്ന കർപ്പൂരാദി ദ്രവ്യകലശം ഞായറാഴ്ച ആരംഭിക്കുമെന്ന് ക്ഷേത്ര ഭരണ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ആചാര്യ വരണം, മുളയിടൽ എന്നിവയോടെ ചടങ്ങാരംഭിക്കും. ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, കീഴില്ലം കൃഷ്ണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകും. ദിവസവും രാവിലെ ആറ് മുതൽ പത്തര വരെയും, വൈകീട്ട് അഞ്ച് മുതൽ എട്ടര വരെയുമാണ് താന്ത്രികച്ചടങ്ങുകൾ. പ്രസിഡന്റ് എൻ.കെ.ബാലകൃഷ്ണൻ, സെക്രട്ടറി സി.ഹരിദാസ്, കെ.ഉണ്ണിക്കൃഷ്ണൻ, ഇ.പ്രഭാകരൻ നായർ, പി.ജയപ്രകാശ് എന്നിവർ വാർത്താസമ്മേളത്തിൽ പങ്കെടുത്തു.

Advertisement
Advertisement