പ്രഖ്യാപനവുമായി തമിഴ്‌നാട്ടിലെ സംഘടന കങ്കണയെ തല്ലിയ ഉദ്യോഗസ്ഥയ്ക്ക് സ്വർണ മോതിരം സമ്മാനം

Sunday 09 June 2024 1:20 AM IST

ചെന്നൈ: വിമാനത്താവളത്തിൽ വച്ച് നടിയും നിയുക്ത ബി.ജെ.പി എം.പിയുമായ കങ്കണ റണൗട്ടിനെ തല്ലിയ സി.ഐ,​എസ്.എഫ് കോൺസ്റ്റബിളിന് സ്വർണമോതിരം പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട്ടിലെ സംഘടന. ദ്രാവിഡ സംഘടനയായ ടി.ഡി.പി.കെയുടേതാണ് പ്രഖ്യാപനം. പെരിയാറിന്റെ ചിത്രം പതിപ്പിച്ച സ്വർണമോതിരം നൽകുമെന്നാണ് സംഘടന വാഗ്ദാനം ചെയ്തിരിക്കുന്നത്. കങ്കണയെ തല്ലിയ സി.ഐ.എസ്.എഫ് വനിതാ കോൺസ്റ്റബിൾ കുൽവിന്ദർ കൗറിന്റെ വീട്ടിലേക്ക് സമ്മാനം അയച്ചു കൊടുക്കാനാണ് തീരുമാനം. കൊറിയർ കമ്പനി മോതിരം സ്വീകരിച്ചില്ലെങ്കിൽ വിമാനത്തിൽ ടി.ഡി.പി.കെ പ്രവർത്തകന്റെ കൈവശം കുൽവിന്ദർ കൗറിന്റെ വീട്ടിലേക്ക് സമ്മാനം എത്തിക്കും. പെരിയാറിന്റെ പുസ്തകങ്ങളും സമ്മാനിക്കുമെന്നും ടി.ഡി.പി.കെ അറിയിച്ചു.

അതേസമയം കു​ൽ​വീ​ന്ദ​ർ​ ​കൗ​റി​ന് ​പി​ന്തു​ണ​യു​മാ​യി​ ​പ​ഞ്ചാ​ബ് ​കി​സാ​ൻ​ ​കോ​ൺ​ഗ്ര​സ് രംഗത്തെത്തി.​ ​വി​ഷ​യ​ത്തി​ൽ​ ​നി​ഷ്പ​ക്ഷ​ ​അ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്ന് ​അ​ദ്ധ്യ​ക്ഷ​ൻ​ ​കി​ര​ൺ​ജി​ത് ​സിം​ഗ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സം​ഭ​വ​ത്തി​ൽ​ ​മൗ​നം​ ​പാ​ലി​ക്കു​ന്ന​ ​പ​ഞ്ചാ​ബ് ​മു​ഖ്യ​മ​ന്ത്രി​ ​ഭ​ഗ​വ​ന്ത് ​സിം​ഗ് ​മാ​നി​നെ​തി​രെ​ ​രൂ​ക്ഷ​വി​മ​ർ​ശ​ന​വും​ ​ഉ​ന്ന​യി​ച്ചു.​ ​അ​ന്വേ​ഷ​ണം​ ​അ​ട്ടി​മ​റി​യ്ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​കി​സാ​ൻ​ ​മോ​ർ​ച്ച​ ​നേ​താ​ക്ക​ൾ​ ​പ​ഞ്ചാ​ബ് ​ഡി.​ജി.​പി​യെ​ ​ക​ണ്ടു. സം​യു​ക്ത​ ​കി​സാ​ൻ​ ​മോ​ർ​ച്ച​ ​(​രാ​ഷ്ട്രീ​യേ​ത​ര​),​​​ ​കി​സാ​ൻ​ ​മ​സ്ദൂ​ർ​ ​മോ​ർ​ച്ച​ ​തു​ട​ങ്ങി​യ​ ​പ്ര​മു​ഖ​ ​സം​ഘ​ട​ന​ക​ൾ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കു​ൽ​വീ​ന്ദ​ർ​ ​കൗ​റി​ന് ​പി​ന്തു​ണ​യു​മാ​യി​ ​രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

അ​തി​നി​ടെ,​​​ ​ഉ​ദ്യോ​ഗ​സ്ഥ​യെ​ ​അ​നു​കൂ​ലി​ച്ച് ​രം​ഗ​ത്ത് ​വ​ന്ന​വ​ർ​ക്ക് ​രൂ​ക്ഷ​മാ​യ​ ​ഭാ​ഷ​യി​ൽ​ ക​ങ്ക​ണ​ ​റ​ണൗ​ട്ട് ​മ​റു​പ​ടി​ നൽകി. മു​ഖ​ത്ത​ടി​ച്ച​ ​പ്ര​വൃ​ത്തി​യെ​ ​അ​നു​കൂ​ലി​ക്കു​ന്ന​വ​ർ​ ​മ​റ്റ് ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ ​ചെ​യ്യു​ന്ന​വ​രെ​യും​ ​പി​ന്താ​ങ്ങു​മോ​യെ​ന്ന് അവർ ​ചോ​ദി​ച്ചു. റേ​പ്പി​സ്റ്റു​ക​ൾ​ക്കും​ ​മ​റ്റ് ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ ​ചെ​യ്യു​ന്ന​വ​ർ​ക്കും​ ​അ​വ​രു​ടേ​താ​യ​ ​കാ​ര​ണ​ങ്ങ​ളു​ണ്ടാ​കും. അ​വ​ർ​ ​ശി​ക്ഷി​ക്ക​പ്പെ​ടു​ന്നു​ണ്ട്.​ ​പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ​ ​നി​യ​മം​ ​ലം​ഘി​ച്ച് ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ ​ചെ​യ്യാ​നു​ള്ള​ ​പ്രേ​ര​ണ​യാ​ണ് ​അ​വ​ർ​ക്ക് ​ന​ൽ​കു​ന്ന​തെ​ന്നും​ ​ക​ങ്ക​ണ​ ​പ​റ​ഞ്ഞു.

Advertisement
Advertisement