മൂന്നാം മോദി മന്ത്രിസഭ സജ്ജം; കേന്ദ്രമന്ത്രിമാർ ഇവർ, കേരളത്തിൽ നിന്ന് രണ്ടുപേർ

Sunday 09 June 2024 2:58 PM IST

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻഡിഎ സർക്കാർ ഇന്ന് ചുമതലയേൽക്കുകയാണ്. രാഷ്‌ട്രപതി ഭവൻ അങ്കണത്തിൽ വൈകിട്ട് 7.15ന് രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. കേരളത്തിൽ നിന്ന് രണ്ടുപേർ മൂന്നാം മോദി മന്ത്രിസഭയിലുണ്ട്. തൃശൂരിൽ നിന്ന് വിജയിച്ച സുരേഷ് ഗോപിക്ക് പുറമെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യനും കേന്ദ്രമന്ത്രിയാകും.

ബിജെപിയിൽ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച് ഡി കുമാരസ്വാമിയടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേർ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ടിഡിപിക്ക് രണ്ട് ക്യാബിനറ്റ് മന്ത്രിമാരുമുണ്ടാവും.

ബിജെപി പട്ടികയിലെ 36 പേർ

രാജ്‌നാഥ് സിംഗ്

നിതിൻ ഗഡ്‌കരി

അമിത് ഷാ

നിർമല സീതാരാമൻ

അശ്വിനി വൈഷ്‌ണവ്

പീയുഷ് ഗോയൽ

മൻസുഖ് മാണ്ഡവ്യ

അർജുൻ മേഖ്‌വാൾ

ശിവ്‌രാജ് സിംഗ് ചൗഹാൻ

സുരേഷ് ഗോപി

ജോ‌ർജ് കുര്യൻ

മനോഹർ ഖട്ടർ

സർവാനന്ദ സോനോവാൾ

കിരൺ റിജിജു

റാവു ഇന്ദർജീത്

കമൽജീത് ഷെറാവത്ത്

രക്ഷ ഖാദ്‌സെ

ജി കിഷൻ റെഡ്ഡി

ഹർദീപ് പുരി

ഗിരിരാജ് സിംഗ്

നിത്യാനന്ദ റായ്

ബണ്ടി സഞ്ജയ് കുമാർ

പങ്കജ് ചൗധരി

ബിഎൽ വർമ

അന്നപൂർണ ദേവി

രവ്‌‌നീത് സിംഗ് ബിട്ടു

ശോഭ കരന്തലജെ

ഹർഷ് മൽഹോത്ര

ജിതിൻ പ്രസാദ

ഭഗീരത് ചൗധരി

സി ആർ പാട്ടീൽ

അജയ് തംത

ധർമേന്ദ്ര പ്രധാൻ

ഗജേന്ദ്ര സിംഗ് ഷെഖാവത്ത്

ജ്യോതിരാദിത്യ സിന്ധ്യ

സഖ്യകക്ഷി മന്ത്രിമാർ

റാംമോഹൻ നായിഡു

ചന്ദ്രശേഖർ പെമ്മസാനി

ലല്ലൻ സിംഗ്

രാംനാഥ് താക്കൂർ

ജയന്ത് ചൗധരി

ചിരാഗ് പാസ്വാൻ

എച്ച് ഡി കുമാരസ്വാമി

പ്രതാപ് റാവു ജാഥവ്

ജിതിൻ റാം മാഞ്ചി

ചന്ദ്രപ്രകാശ് ചൗധരി

രാംദാസ് അത്താവലെ അനുപ്രിയ പട്ടേൽ

Advertisement
Advertisement