ബാത്ത്‌‌റൂം ഫ്രഷ്നർ വാങ്ങാൻ കാശ് മുടക്കേണ്ട,​ ദുർഗന്ധം അകറ്റാനുള്ള സൂത്രം അടുക്കളയിൽ തന്നെയുണ്ട്; തറ പുത്തൻ പോലെ തിളങ്ങും

Sunday 09 June 2024 3:55 PM IST

കീടാണുക്കളുടെ ശല്യം ഏറ്റവും കൂടുതലുള്ളയിടമാണ് ബാത്ത്റൂമുകൾ. വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ രോഗങ്ങൾക്കൊപ്പം ദുർഗന്ധവും ഉണ്ടാകും. വിരുന്നുകാർ വരുന്നുണ്ടെങ്കിൽ ബാത്ത്റൂമിലെ ദുർഗന്ധം അകറ്റാനായി പഠിച്ച പണി പതിനെട്ടും പയറ്റുന്നവരുണ്ട്. മിക്കവരും ബാത്ത്റൂം ഫ്രഷ്നർ ആണ് ഉപയോഗിക്കാറ്. ഇത്രയും കാശ് മുടക്കി ഇതൊക്കെ വാങ്ങുന്നതിലും നല്ലത് വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുതന്നെ ദുർഗന്ധം അകറ്റുന്നതല്ലേ?

നാരങ്ങാനീര് കുറച്ച് വെള്ളത്തിൽ ചേർത്ത് ബാ‌ത്ത് റൂം കഴുകുന്നത് ഒരു പരിധിവരെ ദുർഗന്ധം അകറ്റാൻ സഹായിക്കും. ബേക്കിംഗ് സോഡയാണ് ഏറ്റവും മികച്ച പരിഹാരങ്ങളിൽ മറ്റൊന്ന്. ഒരു സ്പൂൺ ബേക്കിംഗ് സോഡ എടുത്ത് ക്ലോസറ്റിലിട്ട് നന്നായി ഉരച്ചുകഴുകുക. ബാത്ത് റൂമിൽ ബേക്കിംഗ് സോഡ വിതറി ഒരു ബ്രഷ് കൊണ്ട് മുക്കും മൂലയും നന്നായി തേച്ചുനോക്കൂ. അഴുക്ക് മാറി, പുത്തൻ പോലെ തിളങ്ങും. ഇതുവഴി ദുർഗന്ധവും മാറും.

എല്ലാ ദിവസവും ബാത്ത്‌റൂം കഴുകിയാൽ തന്നെ ദുർഗന്ധം ഉണ്ടാകില്ല. എണ്ണയോ ചെറുപയർ പൊടിയോ ഒക്കെ ഉപയോഗിച്ച് ആണ് കുളിക്കുന്നതെങ്കിൽ ഇതിന്റെ മണവും ഉണ്ടാകാം. അതിനാൽ ദിവസവും ബാത്ത്‌റൂം കഴുകുക. ഇതുവഴി കീടാണുക്കളെയും തുരത്താം. ഇടയ്‌ക്കൊക്കെ ഫിനോയിലൊക്കെ ഉപയോഗിച്ച് വൃത്തിയാക്കാം. ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം ഫ്ലഷ് ചെയ്യാതെ പോകരുത്. വല്ലപ്പോഴും അൽപം വിനാഗിരി ഒഴിച്ച് തറ നന്നായി തേച്ച് കഴുകിയാൽ ദുർഗന്ധവും അഴുക്കും അകറ്റാം.

Advertisement
Advertisement