ഡോ. അച്യുത് കുമാറിന് സി.പി.ഐയുടെ ആദരം

Monday 10 June 2024 12:28 AM IST

വൈക്കം : കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസിൽ മികച്ച വിജയം കരസ്ഥമാക്കിയ തലയാഴം മാരാംവീട് സ്വദേശി അച്യുത് കുമാറിനെ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു അനുമോദിച്ചു. ഉല്ലല സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം ആശയുടേയും ഉദയഭാനുവിന്റെയും ഏകമകനാണ്. സി.പി.ഐ മിരാംവീട് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന യോഗത്തിൽ കെ.എൻ സാൽവൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, ജില്ലാ കൗൺസിൽ അംഗം എ.സി ജോസഫ്, മണ്ഡലം അസി.സെക്രട്ടറി പി. പ്രദീപ്, എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ജിജോ ജോസഫ് , കെ.എ കാസ്‌ട്രോ, വി. ലക്ഷ്മണൻ, വി.കെ രാജു, പ്രഭൻ, സുശീലൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement