മദ്ദളകേളി മത്സരത്തിന് അപേക്ഷിക്കാം

Sunday 09 June 2024 6:41 PM IST

തൃശൂർ: മദ്ദള വിദ്വാൻ വെള്ളാറ്റഞ്ഞൂർ ശങ്കരൻ നമ്പീശൻ സ്മാരക ട്രസ്റ്റ് അഖിലകേരള അടിസ്ഥാനത്തിൽ ജൂലായ് 13ന് രാവിലെ 10 മുതൽ വെള്ളാറ്റഞ്ഞൂർ ശ്രീരാമസ്വാമി ക്ഷേത്രാങ്കണത്തിലുള്ള ശങ്കരൻ നമ്പീശൻ സ്മാരക വേദിയിൽ മദ്ദളകേളി മത്സരം നടത്തും. ജനനതീയതി 2006 ജൂൺ മുപ്പതിനോ അതിനു ശേഷമോ ആയിരിക്കണം. 18 വയസിൽ കവിയരുത്. ട്രസ്റ്റ് അംഗങ്ങളെ മത്സരത്തിൽ പങ്കെടുപ്പിക്കില്ല. ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 7,500 രൂപയും മൂന്നാം സമ്മാനമായി 5,000 രൂപയും നൽകും. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങൾക്കും: 9847785525, 9446292620. പൂരിപ്പിച്ച അപേക്ഷാഫോറം സ്‌കാൻ ചെയ്ത് വാട്ട്‌സാപ്പ് മുഖേനയോ വ്യക്തികൾ മുഖേനയോ അയക്കുക.

Advertisement
Advertisement