ക്ഷേത്രം പുനരുദ്ധാരണം രണ്ടാം ഘട്ടമാരംഭിച്ചു

Sunday 09 June 2024 6:46 PM IST

തിരുവില്വാമല: വില്വാദ്രിനാഥ ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടമാരംഭിച്ചു. അഗ്‌നിക്കിരയായ ശേഷമുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ഒന്നാംഘട്ടം നേരത്തെ പൂർത്തിയായിരുന്നു. ചുറ്റമ്പലത്തിന്റെ ബാക്കി ഭാഗങ്ങൾ കേടുപാട് തീർത്ത് നവീകരിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. 2018 ജനുവരി 23നാണ് ക്ഷേത്രം അഗ്‌നിക്കിരയായത്. ചുറ്റമ്പലത്തിലെ അഗ്‌നിക്കിരയായ ഭാഗത്തെ പണികൾ പൂർത്തിയായെങ്കിലും ബാക്കിഭാഗം ജീർണിച്ച അവസ്ഥയിലാണ്. കഴുക്കോലും പട്ടികകളും പലതും ദ്രവിച്ച അവസ്ഥയിലാണ്. ശ്രീകോവിലുകളുടെ അറ്റകുറ്റപ്പണികളും നടത്തണം. ഭക്തജനങ്ങളുടെയും ദേശവാസികളുടെയും സഹകരണത്തോടെയാണ് വലിയൊരു സംഖ്യ ചെലവുവരുന്ന പുനരുദ്ധാരണ പ്രവർത്തനം ആരംഭിച്ചിട്ടുള്ളതെന്ന് ക്ഷേത്രം ഉപദേശകസമിതി സെക്രട്ടറി കെ.ജയപ്രകാശ് കുമാർ പറഞ്ഞു.

Advertisement
Advertisement