ചിത്രരചന, കാവ്യാലാപന മത്സരം

Sunday 09 June 2024 7:51 PM IST

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയും വിദ്യാഭ്യാസ വിദഗ്ദ്ധനുമായിരുന്ന സുബ്രഹ്മണ്യ ശർമ്മയുടെ 27-ാം ചരമ വാർഷികത്തോടനുബന്ധിച്ച് കുട്ടികൾക്കായി ബാലവിഹാർ ചിത്രരചന, കാവ്യാലാപന മത്സരം സംഘടിപ്പിക്കുന്നു. വഴുതക്കാട് ലെനിൻ ബാലവാടിയിൽ 16ന് രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെയാണ് മത്സരം. പങ്കെടുക്കുന്നവർ ബാലവിഹാർ, ലെനിൻ ബാലവാടി, ചിന്മയ സ്കൂളിന് സമീപം, വഴുതക്കാട്, തിരുവനന്തപുരം-10 എന്ന വിലാസത്തിൽ നേരിട്ടോ, 8848696154 എന്ന വാട്സ്ആപ്പിലൂടെയോ രജിസ്റ്റർ ചെയ്യണം.

Advertisement
Advertisement