കെ.കെ.ടി.എം വാർഡിൽ ഗ്രാമോത്സവം

Sunday 09 June 2024 8:38 PM IST

കൊടുങ്ങല്ലൂർ : നഗരസഭ കെ.കെ.ടി.എം പതിമൂന്നാം വാർഡിലെ ഗ്രാമോത്സവം നഗരസഭ ചെയർപേഴ്‌സൺ ടി.കെ.ഗീത ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.എ.വിനയചന്ദ്രൻ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ അവാർഡുകൾ മുൻ നഗരസഭ ചെയർമാൻ കെ.ആർ.ജൈത്രൻ വിതരണം ചെയ്തു. വിശിഷ്ട വ്യക്തികളെ കെ.എസ്.കൈസാബ് ആദരിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ടി.എസ്.സജീവൻ, കൗൺസിലർ ഇ.ജെ.ഹിമേഷ്, കെ.എം.മുസ്താക്ക് അലി, പ്രൊഫ.വി.കെ.സുബൈദ, ചൈതന്യ ബിജു , ട്രഷറർ യു.കെ.രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഗ്രാമോത്സവത്തോട് അനുബന്ധിച്ച് നൃത്ത നൃത്യങ്ങൾ, കൈകൊട്ടിക്കളി, കോൽക്കളി, നാടകം തുടങ്ങി നിരവധി പരിപാടികൾ അരങ്ങേറി.

Advertisement
Advertisement