ഇന്ദ്രൻസും മുരളി ഗോപിയും കനകരാജ്യം 5ന്

Monday 10 June 2024 6:34 AM IST

ഇന്ദ്രൻസും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സാഗ‌ർ സംവിധാനം ചെയ്യുന്ന കനകരാജ്യം ജൂലായ് 5ന് റിലീസ് ചെയ്യും .ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്‍പദമാക്കി ഒരുങ്ങുന്ന കുടുംബചിത്രത്തിൽ ലിയോണ ലിഷോയ്, ഇനാര ബിന്ത് ഷിഫാസ്, ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജാ, അച്ചുതാനന്ദൻ, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങൻ, രമ്യ സുരേഷ്, സൈന കൃഷ്‍ണ, ആതിര പട്ടേൽ, ശ്രീവിദ്യ മുല്ലശേരി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അഭിലാഷ് ശങ്കർ ഛായാഗ്രഹണവും അജീഷ് ആനന്ദ് എഡിറ്റിംഗും നിർവഹിക്കുന്നു.ബി. കെ . ഹരിനാരായണൻ, മനു മൻജിത്ത്, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകരുന്നു.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ്‌ ആണ് നിർമ്മാണം. പി.ആർ. ഒ.- പി ശിവപ്രസാദ്.

Advertisement
Advertisement