ഈ നക്ഷത്രക്കാർ പുതിയ അധികാര സ്ഥാനങ്ങളിൽ എത്തും,​ തൊഴിലില്‍ അഭിവൃദ്ധി, യാത്രയില്‍ നേട്ടം

Sunday 09 June 2024 8:47 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

(2024 ജൂൺ 10 - 1199 ഇടവം 28 . തിങ്കളാഴ്ച രാത്രി 9 മണി 39 മിനിറ്റ് 17 സെക്കന്റ് വരെ ​ പൂയം ശേഷം ആയില്യം നക്ഷത്രം )


അശ്വതി: ഏകാന്ത വാസം, ജീവിതത്തെ സ്ത്രീകള്‍ നിയന്ത്രിക്കും, മുന്‍കോപം മൂലം ആപത്ത്. ബന്ധുജനങ്ങളുമായി കലഹം, ദാമ്പത്യ സുഖക്കുറവ്, ആരോഗ്യം മോശമാകും.

ഭരണി: നിസ്സാര കാര്യങ്ങളാല്‍ ജോലിക്ക് കുഴപ്പങ്ങള്‍, സാമ്പത്തിക കാര്യങ്ങളില്‍ ജാമ്യം നില്‍ക്കരുത്. നിര്‍ബന്ധ ബുദ്ധി ഒഴിവാക്കുക, അന്യദേശ വാസം ,വ്യവഹാര വിഷയങ്ങളില്‍ മനോദുഃഖം.

കാര്‍ത്തിക: ആരോഗ്യപരമായി കരുതല്‍ വേണം, സ്ത്രീകള്‍ മുഖേനെ സ്ഥാനമാറ്റം, താഴ്ത്തപ്പടല്‍ എന്നിവ അനുഭവത്തില്‍ വരും. ജോലിയില്‍ മടികാണിക്കും, സ്വാര്‍ത്ഥമായി പെരുമാറും,ജാമ്യം നിന്നതില്‍ പ്രശ്നങ്ങള്‍.

രോഹിണി: അനാവശ്യമായ ദുര്‍വാശി ഒഴിവാക്കുക, എല്ലാകാര്യത്തിലും ജാഗ്രത വേണം. അസ്വസ്ഥതകളും തര്‍ക്കങ്ങളും കാരണം മനസ്സ് കലുഷിതമാകും.

മകയിരം: കലഹങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം, ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാധ്യത. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കില്ല, ചെലവുകള്‍ വര്‍ദ്ധിക്കും.

തിരുവാതിര: വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും,മറ്റുള്ളവരുടെ വാഗ്ദാനങ്ങളില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കരുത്. അഭിമാന ക്ഷതം വരാതെ നോക്കണം.

പുണര്‍തം: സുഹൃത്തുക്കളെ കൊണ്ട് സഹായം,സ്ത്രീകളില്‍ അതിയായ താല്പര്യംകാണിക്കും. വശ്യമായി സംസാരിക്കും, സ്വന്തം കഴിവിലുള്ള വിശ്വാസം ഉയര്‍ച്ച നേടിത്തരും, ഭാര്യാ ഗുണം.

പൂയം: ആത്മനിയന്ത്രണം പാലിക്കുന്നതിനാല്‍ ആപത്തുകളില്‍ നിന്നും രക്ഷ, എല്ലാരംഗ ത്തുംഅഭിവൃദ്ധി, അധികാരപ്രാപ്തി, വസ്ത്രങ്ങളുംആഭരണങ്ങളും,ലഭിച്ചേക്കാം,ഉയര്‍ച്ചയില്‍ മറ്റുള്ളവര്‍ക്ക് അസൂയ ഉടലെടുക്കും.

ആയില്യം: കുടുംബസുഖം, യാത്രാഗുണം, ജോലി സ്ഥിരമാകും, വിദ്യാപരമായ മുന്നേറ്റം. സുഹൃത്തുക്കളെ കൊണ്ട് സഹായം, പ്രവര്‍ത്തന വിജയം, പ്രശ്നങ്ങള്‍ക്ക് പരിഹാരം.

മകം: വിശേഷ വസ്തുക്കള്‍ ലഭിക്കും, വിദ്യാപരമായി അനുകൂലസാഹചര്യം, ആഡംബര വസ്തുക്കള്‍ ശേഖരിക്കും .കര്‍മ്മപുഷ്ടിയും യാത്രാവിജയവും, ആത്മവിശ്വാസക്കൂടുതല്‍.

പൂരം: മുമ്പുണ്ടായിരുന്ന മോശം കൂട്ടുകെട്ടുകളില്‍ നിന്നും മോചനം നേടണം, വൃഥാപവാദങ്ങളില്‍ നിന്നും മോചനം. ധനനേട്ടം,സന്താനസുഖം, കലാരംഗത്തുള്ളവര്‍ക്ക് നേട്ടം, ക്ഷേത്ര ദര്‍ശനം നടത്തും.

ഉത്രം: കലാപരമായ കാര്യങ്ങളില്‍ വിജയം , യാത്ര ചെയ്യാന്‍ യോഗം, വിവാഹകാര്യങ്ങളില്‍ തീരുമാനം. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍,രോഗശാന്തി.

അത്തം: ഉല്ലാസയാത്ര നടത്തും, നിലനിന്നിരുന്ന സ്ഥാനമാനങ്ങളും അധികാരവും ഒന്നുകൂടെ കൂടുതലാകും. എഴുത്തുകുത്തുകള്‍ അനുകൂലമാകും, ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും.

ചിത്തിര: സന്താനസുഖം, സൗന്ദര്യ ബോധം വര്‍ദ്ധിക്കും , പരിശ്രമ ശീലം കൂടുതല്‍ ആയിരിക്കും. തൊഴിലില്‍ അഭിവൃദ്ധി,യാത്രയില്‍ നേട്ടം,സ്ത്രീകള്‍ക്ക് അംഗീകാരം.

ചോതി: ദാന ശീലം ഉണ്ടാകും , പണം സൂക്ഷിച്ചു കൈകാര്യം ചെയ്യും, ആത്മീയ ചിന്ത ഉണ്ടാകും. സംസാരം വളരെ നിയന്ത്രിക്കണം, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും.

വിശാഖം: ബന്ധുക്കള്‍ മൂലം നേട്ടം , രോഗശാന്തി, കലഹം പരിഹരിക്കാന്‍ സാധിക്കും.

അനിഴം: കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം, ദേവാലയ ദര്‍ശന ഭാഗ്യം, ദാമ്പത്യ ജീവിതം സന്തോഷപ്രദം. ആത്മവിശ്വാസം വളരും,വിദ്യാര്‍ത്ഥി കള്‍ക്ക് നല്ലസമയം,ധനപ്രാപ്തി.

കേട്ട: സ്ത്രീകള്‍ മൂലം നേട്ടം, എല്ലാവരോടും നീതി പുലര്‍ത്തും , നല്ല ആരോഗ്യം ഉണ്ടാകും. പ്രാർത്ഥനക്ക് ഫലം കിട്ടും, കുടുംബസമാധാനം തിരികെ കിട്ടും,തൊഴില്‍ മേഖല ഉഷാറാകും.

മൂലം: അന്യദേശത്ത് നിന്നും ജോലി അറിയിപ്പുകള്‍ കിട്ടും, ഭാഗ്യം അനുകൂലമായി നില്‍ക്കുന്നു. അനുകൂലമായ വിവാഹ ബന്ധം കിട്ടും, താല്‍ക്കാലിക ജോലിസ്ഥിരമാകും.

പൂരാടം: കൗതുക‍ വസ്തുക്കൾ കൈവശം വന്നുചേരും, അഭിമാനകരമായ സംഗതികള്‍ ഉണ്ടാകും. ശത്രുക്കളുടെ എതിര്‍പ്പുകളെ,അതിജീവിക്കും.

ഉത്രാടം: വിവാഹംമൂലം ഉയര്‍ച്ച, അനുരഞ്ജനം, സര്‍ക്കാരില്‍ നിന്നും നേട്ടം. അവിചാരിത ധനനേട്ടം, ബിസിനസ്സില്‍ ധനവര്‍ദ്ധനവ്‌.ഇഷ്ട മംഗല്യയോഗം,​ സ്ത്രീകള്‍ മൂലം ഗുണാനുഭവങ്ങള്‍.

തിരുവോണം: സ്നേഹശീലം, ഉത്തരവാദത്വ ബോധം,അധികാര പ്രയോഗം. പ്രയത്നം സഫലമാകും, ജോലി ലഭ്യത, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും.

അവിട്ടം: പരിശ്രമ ശീലം കൂടുതല്‍ ആയിരിക്കും , അതില്‍ വിജയിക്കുകയും ചെയ്യും. ഒന്നിലധികം സംഗതികളില്‍ ഇടപെടും,കലാരംഗത്ത് വിജയം.

ചതയം: ഇഷ്ട ഭക്ഷണ ലഭ്യത,മാതാവിന്റെ അനുഗ്രഹം ലഭിക്കും.അധികാരികളുടെ പ്രീതി,കുടുംബസുഖം,നേത്ര രോഗം വരാതെ നോക്കണം.

പൂരുരുട്ടാതി: വിദ്യാവിജയം, പ്രേമ കാര്യങ്ങളില്‍ തീരുമാനം,കലാ വാസന, നയപരമായ പെരുമാറ്റം. മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്കു അര്‍ഹാനാകും,കുടുബസുഖം.

ഉത്രട്ടാതി: അധികാര പ്രാപ്തിയും സ്ഥാനമാന, ലഭ്യതയും, ആരോഗ്യസ്ഥിതി മെച്ചപ്പെടും. യാത്രയില്‍ അപ്രതീഷിതമായി കണ്ടുമുട്ടലുകള്‍ ഉണ്ടാകും.യാത്ര വേണ്ടി വരും, വസ്ത്രാഭരണാദി നേട്ടം, പുതിയ അവസരങ്ങള്‍.

രേവതി: ഇഷ്ടമല്ലാത്ത തൊഴില്‍,വിഷയാസക്തി മൂലം പ്രയാസങ്ങള്‍. അപമാനം, ആരോഗ്യപരമായി അസ്വസ്ഥതകള്‍, തെറ്റിദ്ധാരണകള്‍ വന്നുഭവിക്കും. പ്രണയംമൂലം കഷ്ടപ്പാടുകള്‍, പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം കിട്ടില്ല,

Advertisement
Advertisement