എന്തിനെന്നറിയാതെ പ്രകാശനം ചെയ്തു

Monday 10 June 2024 12:19 AM IST
എ.വി. രത്നകുമാറിന്റെ 'എന്തിനെന്നറിയാതെ ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കരിവെള്ളൂർ മുരളി നിർവഹിക്കുന്നു

തലശ്ശേരി: വടക്കുമ്പാട് ഗ്രാൻമ തിയേറ്റർ പ്രസിദ്ധീകരിച്ച പ്രമുഖ മനഃശാസ്ത്രജ്ഞൻ എ.വി രത്നകുമാറിന്റെ 'എന്തിനെന്നറിയാതെ ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നടന്നു. ഗ്രാൻമ തിയേറ്ററിൽ നടന്നചടങ്ങിൽ കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി ആദ്യ പ്രതി ഡോ. സി.കെ ഉഷക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. ചരിത്രവും, ശാസ്ത്രവും, മനോവ്യാപാരവും ഉൾച്ചേർന്ന ജീവിതബോധത്തിന്റെ നിർമ്മിതിയാണ്, എന്തിനെന്നറിയാതെ, എന്ന ഗ്രന്ഥമെന്ന് കരിവെള്ളൂർ മുരളി അഭിപ്രായപ്പെട്ടു. കെ.പി.വി പ്രീത അദ്ധ്യക്ഷത വഹിച്ചു. ഡോ. ടി.കെ അനിൽകുമാർ പുസ്തക പരിചയം നടത്തി. പ്രൊഫ. കെ. ബാലൻ, വി.വി ശ്രീനിവാസൻ, ചാലക്കര പുരുഷു, പ്രേമാനന്ദ് ചമ്പാട്, ടി.വി വിശ്വനാഥൻ സംസാരിച്ചു. എ.വി രാജൻ സ്വാഗതവും പി. പ്രകാശൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement