ബെന്നിഫെർണാണ്ടസ് സ്മാരക പുരസ്‌കാരം

Monday 10 June 2024 12:23 AM IST
ബെന്നിഫെർണാണ്ടസ് സ്മാരക പുരസ്‌കാരം ആർട്ടിസ്റ്റ് ശശികലയ്ക്ക് സമ്മാനിക്കുന്നു

കണ്ണൂർ: വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല ജനറൽ സെക്രട്ടറിയായിരുന്ന ബെന്നി ഫെർണാണ്ടസിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ രണ്ടാമത് പുരസ്‌കാരം ആർട്ടിസ്റ്റ് ശശികലയ്ക്ക് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് കൈമാറി. കണ്ണൂർ ജില്ല പ്രസിഡന്റ് സാദിഖ് ഉളിയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.കെ മുനവ്വിർ
അനുസ്മരണ പ്രഭാഷണം നടത്തി. പള്ളിപ്രം പ്രസന്നൻ, വി.വി ചന്ദ്രൻ മാസ്റ്റർ, ഷറോസ് സജ്ജാദ്, പദ്മനാഭൻ മൊറാഴ, സി. മുഹമ്മദ് ഇംതിയാസ്, ദാമോദരൻ മാസ്റ്റർ, സി.പി രഹ്ന ടീച്ചർ, ദേവദാസ് പൊതുവാനി, ടി. സുരേഷ് കുമാർ, കുഞ്ഞമ്പു കല്ല്യാശ്ശേരി, ആർട്ടിസ്റ്റ് ശശികല എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ഫൈസൽ മാടായി സ്വാഗതവും
ഷാജഹാൻ ഐച്ചേരി നന്ദിയും പറഞ്ഞു.

Advertisement
Advertisement