യുവാവിനെ ഹെൽമറ്റിനടിച്ച മൂന്നുപേർ അറസ്റ്റിൽ

Monday 10 June 2024 12:02 AM IST

കടുത്തുരുത്തി : ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിന് സ്‌കൂട്ടർ യാത്രക്കാരനായ യുവാവിനെ ഹെൽമറ്റിന് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞൂർ ഭഗവതിമഠം അമ്പലത്തിന് സമീപം മേലുക്കുന്നേൽ അഭിജിത്ത് രാജു (22), കല്ലറ മുണ്ടാർ നൂറ്റിപത്തുചിറ പുത്തൻപുരയ്ക്കൽ അജിത്ത് പി.കെ (25), ഇടുക്കി ഉടുമ്പൻ ചോല, ചോറ്റുപാറ ബ്ലോക്ക് നമ്പർ 735 ൽ, അമൽ ഓമനക്കുട്ടൻ (24) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 10 ഓടെ എൻ.എസ്.എസ് ഹൈസ്കൂളിന് സമീപമായിരുന്നു സംഭവം.

മുട്ടുചിറ പുതുശ്ശേരിക്കര സ്വദേശിയായ യുവാവ് കാർ യാത്രക്കാരനോട് സംസാരിച്ച് കൊണ്ടിരിക്കെ ബൈക്കിലെത്തിയ മൂവർ സംഘം ചീത്ത വിളിക്കുകയായിരുന്നു.

Advertisement
Advertisement