ചേപ്പാട് യൂണിറ്റ് കൺവെൻഷൻ
Monday 10 June 2024 1:03 AM IST
ഹരിപ്പാട്: കേരള പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് യൂണിയന് (സി.ഐ.ടി.യു) എൻ.ടി.പി.സി - ബി.പി.സി.എൽ ചേപ്പാട് യൂണിറ്റ് ജനറൽ കൺവെൻഷൻ മുതുകുളം സി.കെ.കേശവപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ യൂണിയന് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ.ജോർജ്ജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ.സജീവൻ അദ്ധ്യക്ഷനായി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് വിനോദ് വിജയൻ, ബിനു സഹദേവൻ, ജെ.സോളമൻ, കെ.വിജയകുമാർ, ടി.പി.രജിത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ.സജീവൻ (പ്രസിഡന്റ്), കെ.വിജയകുമാർ (വൈസ് പ്രസിഡന്റ്), ടി.പി.രജിത്ത് (സെക്രട്ടറി), കുരുവിള കോശി (ജോയിന്റ് സെക്രട്ടറി), ജെ.സോളമൻ (ട്രഷറർ).