മംഗലപുരത്ത് വീണ്ടും കവർച്ചാശ്രമം

Monday 10 June 2024 6:14 AM IST

പോത്തൻകോട്: മംഗലപുരം നെല്ലിമൂട് ഐ ക്ലൗഡ് ഹോംസിൽ ഏതാനും ദിവസം മുമ്പ് സ്വർണാഭരണ കവർച്ച നടന്ന വില്ലയ്ക്ക് സമീപത്തെ വില്ലകളിൽ മോഷണശ്രമം നടന്നതായി ഉടമകൾ മംഗലപുരം പൊലീസിൽ പരാതി നൽകി. അടച്ചിട്ടിരുന്ന ബി2, സി8 എന്നീ വില്ലകളിലാണ് മോഷണശ്രമം നടന്നത്. കൊല്ലം സ്വദേശി ഷിജിയുടെ സി 12 വില്ലയിൽ കവർച്ച നടന്ന വിവരമറിഞ്ഞ് മറ്റു വില്ലയിലെ ഉടമസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മോഷണശ്രമം അറിയുന്നത്. മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊത്തം 42 ലക്ഷ്വറി വില്ലകളാണ് ഇവിടെയുള്ളത്.അതീവ സുരക്ഷയിലാണ് വില്ലയും പരിസരവും സ്ഥിതി ചെയ്യുന്നത്.രാത്രിയും പകലും സുരക്ഷാ ഉദ്യോഗസ്ഥരും നിരവധി സി.സി ടിവി ക്യാമറകളുമുള്ള അതീവ സുരക്ഷയുള്ള പ്രദേശത്ത് മോഷണം നടന്നത് പൊലീസിന് തലവേദനയാണ്.

Advertisement
Advertisement