ഏകദിന ശിൽപ്പ ശാല

Monday 10 June 2024 1:16 AM IST

ഹരിപ്പാട് : കാർത്തികപ്പള്ളി താലൂക്കിലെ ഗ്രന്ഥശാല സെക്രട്ടറിമാർക്കായി സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ അംഗം എസ്.ആസാദ്, ജില്ലാ എക്സിക്യുട്ടീവ് അംഗം അഡ്വ.ടി.എസ്.താഹ, താലൂക്ക് പ്രസിഡന്റ് ജി.സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് കെ.കെ.അനിൽകുമാർ,ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷാജിലാൽ, ഹരിപ്പാട് മിഷൻ സെന്റലെ ഫാദർ ഐസക് എന്നിവർ സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ നമ്പി, ജില്ലാലൈബ്രറി ഓഫീസർ എസ്.പി. പ്രദീപ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement