ഹോട്ടലിൽ സംഘർഷം : രണ്ടുപേർ കസ്റ്റഡിയിൽ

Monday 10 June 2024 4:23 AM IST

തിരുവനന്തപുരം : ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ ജീവനക്കാരെ മർദിച്ചതായി പരാതി.പൂജപ്പുരയിലെ അസീസ് ഹോട്ടലിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.മെനു കാർഡിലുള്ളവ ഓർഡർ നൽകിയപ്പോൾ ലഭിക്കാത്തതിനെ തുടർന്നായിരുന്നു സംഘർഷം.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി പൂജപ്പുര പൊലീസ് അറിയിച്ചു.

Advertisement
Advertisement