പശുവിനെ രക്ഷപ്പെടുത്തി

Monday 10 June 2024 1:24 AM IST

മുഹമ്മ: പഞ്ചായത്ത്‌ നാലാംവാർഡിൽ തുരുത്തൻ കവല പാലയ്ക്കൽ ക്ഷേത്രത്തിന് സമീപം പുത്തൻ പുരയ്ക്കൽ ആൾതാമസമില്ലാത്ത പുരയിടത്തിൽ കെട്ടിയിരുന്ന പശു പഴക്കം ചെന്ന് മൂടിക്കിടന്ന സെപ്ടിക് ടാങ്കിൽ വീണു. ഇന്നലെ ഉച്ചക്ക് 12 ഓടെയാണ് സംഭവം. നാട്ടുകാർ ശ്രമിച്ചിട്ട് കരകയറ്റാനായില്ല. ഒടുവിൽ ചേർത്തലയിൽ നിന്ന് അഗ്നി രക്ഷാസേനയെത്തി പശുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. തടിക്കഷണങ്ങളും വടവും ഉപയോഗിച്ചാണ് കര കയറ്റിയത്. ക്ഷീരകർഷകനായ മംഗലത്ത് തമ്പിയുടെ പശുവാണ് അപകടത്തിൽപ്പെട്ടത്.

Advertisement
Advertisement