കരിമണൽഖനനത്തിനെതിരെ സമരപ്രഖ്യാപന കൺവെൻഷൻ

Monday 10 June 2024 2:03 AM IST

അമ്പലപ്പുഴ : കരിമണൽ കടത്താൻ ആരെയും അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി തോട്ടപ്പള്ളിയിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ നേതൃത്വത്തിൽ സമരപ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു. മണൽ ഖനന കേന്ദ്രമായ പൊഴിമുഖത്ത് നടന്ന സമര പ്രഖ്യാപനം കെ.പി.സി.സി വൈസ് പ്രസിഡന്റ്‌ വി. പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി.എ.ഹാമിദ് അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ്‌ അഡ്വ.ബി.ബാബുപ്രസാദ്, കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ.എം.ലിജു, കെ.പി.സി. സി ജനറൽ സെക്രട്ടറി മാരായ എ.എ. ഷുക്കൂർ, എം. ജെ.ജോബ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്. സുബാഹു, പി.സാബു,അഡ്വ.ആർ.സനൽക്കുമാർ,തൃക്കുന്നപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.വിനോദ്കുമാർ, ഷംസുദ്ധീൻ കായിപ്പുറം, മുഞ്ഞനാട് രാമചന്ദ്രൻ,കെ.ബാബുക്കുട്ടൻ,എം.എച്ച് .വിജയൻ, എ. ആർ. കണ്ണൻ, ബിന്ദു ബൈജു, എം.വി.രഘു, കെ. എഫ് .തോബിയാസ്,എൻ .ഷിനോയ്,യു. എം. കബീർ,സീനോ വിജയരാജ്, പി .കെ .മോഹനൻ, ഹസൻ പൈങ്ങാമാടം,ബി.റഫീഖ്, രതീഷ് പുന്നപ്ര, ഷിത ഗോപിനാഥ്, കെ.എസ്.ബീന, ഗീത വാവച്ചി, ജി .സുഭാഷ്, സുധിലാൽ തൃക്കുന്നപ്പുഴ,സജി മത്തേരി,രാജേശ്വരി കൃഷ്ണൻ, അമ്മിണി വിജയൻ,പ്രസന്ന കുഞ്ഞുമോൻ,സിമി പൊടിയൻ,ഉണ്ണികൃഷ്ണൻ കൊല്ലം പറമ്പ്,നജീഫ് അരീശ്ശേരി,യു. ഷാജി,ഉണ്ണികൃഷ്ണൻ പുന്നപ്ര,കുഞ്ഞുമോൻ പുന്നപ്ര തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement