ഇൻഡോനേഷ്യയിൽ സ്ത്രീയെ പെരുമ്പാമ്പ് വിഴുങ്ങി

Monday 10 June 2024 12:22 AM IST

ജക്കാർത്ത: ഇൻഡോനേഷ്യയിൽ 45കാരിയെ 16 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പ് വിഴുങ്ങി. സൗത്ത് സുലവേസി പ്രവിശ്യയിലെ കാലെംപാംഗ് ഗ്രാമത്തിലാണ് സംഭവം. വ്യാഴാഴ്ച രാത്രി മാർക്കറ്റിൽ നിന്ന് വീട്ടിലേക്ക് മടങ്ങുംവഴി കാണാതായ നാല് കുട്ടികളുടെ അമ്മയായ ഫരീദയുടെ മൃതദേഹം വെള്ളിയാഴ്ചയാണ് റെറ്റിക്കുലേറ്റഡ് പൈത്തൺ ഇനത്തിലുള്ള പെരുമ്പാമ്പിന്റെ വയറ്റിൽ കണ്ടെത്തിയത്.

ഭർത്താവും നാട്ടുകാരും നടത്തിയ തെരച്ചിലിൽ ഫരീദയുടെ കൈയിലുണ്ടായിരുന്ന ചില വസ്തുക്കൾ വനത്തിൽ കണ്ടെത്തി. തൊട്ടടുത്ത് അസാധാരണമായി വയറു വീർത്ത പെരുമ്പാമ്പിനെയും കണ്ടു. നാട്ടുകാർ പെരുമ്പാമ്പിനെ കൊന്ന് വയറ് കീറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

 ആദ്യമല്ല

മനുഷ്യരെ റെറ്റിക്കുലേറ്റഡ് പൈത്തൺ വിഴുങ്ങുന്നത് ഇൻഡോനേഷ്യയിൽ ആദ്യമല്ല. 2022ൽ ജാംബി പ്രവിശ്യയിൽ 54കാരിയെ 22 അടി നീളമുള്ള പെരുമ്പാമ്പ് വിഴുങ്ങി.

കഴിഞ്ഞ വർഷം സൗത്ത് ഈസ്റ്റ് സുലവേസിയിൽ കർഷകനെ 26 അടി നീളമുള്ള പെരുമ്പാമ്പ് വരിഞ്ഞുമുറുക്കി കൊന്നശേഷം വിഴുങ്ങി

 2018ൽ മുനാ ദ്വീപിലും 2017ൽ വെസ്റ്റ് സുലവേസിയിലും സമാന സംഭവങ്ങളുണ്ടായി

റെറ്റിക്കുലേറ്റഡ് പൈത്തൺ

ലോകത്തെ ഏറ്റവും നീളം കൂടിയ പാമ്പ്

തെക്ക്, തെക്ക്- കിഴക്കൻ ഏഷ്യ സ്വദേശം

ലോകമെമ്പാടും കാണാം

 20- 28 അടി വരെ നീളം

1912ൽ സുലവേസിയിൽ 32 അടി

9.5 ഇഞ്ചുള്ളതിനെ കണ്ടെത്തി

145 കിലോഗ്രാം വരെ ഭാരം

 മുതലകളെയും വിഴുങ്ങും

 നന്നായി നീന്തും, കടലിലും വാസം

മനുഷ്യൻ സംരക്ഷിക്കുന്ന ഏറ്റവും നീളമുള്ള

പാമ്പ് 'മെഡൂസ' എന്ന റെറ്റിക്കുലേറ്റഡ്

പൈത്തൺ (25 അടി 2 ഇഞ്ച്)

Advertisement
Advertisement