മണിപ്പൂരിൽ അക്രമം: കൂടുതൽ സേനയെ വിന്യസിച്ചു

Monday 10 June 2024 2:53 AM IST

ഇംഫാൽ: മണിപ്പൂരിലെ ജിരിബാം ജില്ലയിൽ വ്യാപക അക്രമം തുടരുന്നതിനിടെ കൂടുതൽ സേനയെ വിന്യസിച്ചു. 70ലധികം വരുന്ന പൊലീസ് സംഘം വിമാന മാർഗം ജിരിബാമിലെത്തി. അധിക കേന്ദ്ര സേനയെയും വിന്യസിച്ചു. സംഘർഷം രൂക്ഷമായതിനെ തുടർന്ന് സുരക്ഷ ഒരുക്കുന്നതിൽ വീഴ്‌ച വരുത്തിയ പൊലീസ് സൂപ്രണ്ടിനെ സ്ഥലം മാറ്റി.

59കാരനായ കുക്കി വിഭാഗക്കാരനെ കൊലപ്പെടുത്തിയതിനു പിന്നാലെ കഴിഞ്ഞ ദിവസം പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ 70ഓളം വീടുകളാണ് അഗ്നിക്കിരയാക്കിയത്. രണ്ടു പൊലീസ് ഔട്ട്‌പോസ്റ്റുകളും കത്തിച്ചു. 500ഓളം പ്രദേശവാസികളെ സുരക്ഷാ ക്യാമ്പുകളിലേക്ക് മാറ്റി. ജിരിബാമിൽ കർഫ്യു തുടരുകയാണ്. ശനിയാഴ്ച വൈകിട്ട് രോഷാകുലരായ ജനക്കൂട്ടം സോറോക്ക് ആറ്റിംഗ്ബി ഖുനൂവിൽ ട്രക്ക് തടഞ്ഞ് അവശ്യസാധനങ്ങൾ കത്തിച്ചതായി അധികൃതർ അറിയിച്ചു.

Advertisement
Advertisement