മുടി പെട്ടെന്ന് തഴച്ചു വളരാൻ കറിവേപ്പില മാത്രം മതി; ഇത് ഒന്ന് പരീക്ഷിച്ച് നോക്കൂ, ഫലം ഉറപ്പ്

Monday 10 June 2024 3:02 PM IST

ഏതൊരാളുടെയും ആഗ്രഹമാണ് നീളത്തിലുള്ള നല്ല ഉള്ളോടെയുള്ള തലമുടി. എന്നാൽ പല പല കാരണങ്ങളാൽ നമ്മൾ വിചാരിക്കുന്നത് പോലെ മുടിയെ സംരക്ഷിക്കാൻ കഴിയാതെ വരും. ഈ സമയത്ത് മുടിക്കൊഴിച്ചിൽ , താരൻ തുടങ്ങിയ പ്ര‌ശ്നങ്ങൾ മുടിയുടെ സ്വഭാവിക ഭംഗി തന്നെ നഷ്ടമാകുന്നു.

മുടി സംരക്ഷണത്തിന് മാർക്കറ്റിൽ ലഭിക്കുന്ന വില കൂടിയ സാധനങ്ങൾ ഉപയോഗിച്ചാലുംചിലപ്പോൾ നല്ല ഫലം ലഭിക്കാറില്ല. മുടിയുടെ സംരക്ഷണത്തിന് കെമിക്കലിനെക്കാൾ എപ്പോഴും നല്ലത് വീട്ടിൽ നിന്ന് ലഭിക്കുന്ന പ്രകൃതിദത്തമായ സാധനങ്ങൾ ഉപയോഗിക്കുന്നതാണ്. അത്തരത്തിൽ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഒരു എണ്ണ നോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ

  1. ഉലുവ
  2. കറിവേപ്പില
  3. വെളിച്ചെണ്ണ
  4. കുരുമുളക്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനിലേക്ക് കാൽ കപ്പ് ഉലുവ എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ കുരുമുളക് കൂടി ചേ‌ർ‌ത്ത് വറുക്കുക. ശേഷം ആവശ്യത്തിന് കറിവേപ്പില കൂടി ഇതിലേക്കിട്ട് ഒരു ഒരു മൂന്ന് മിനിട്ട് വറുക്കണം ( കെെയിൽ എടുക്കുമ്പോൾ കറിവേപ്പില പൊടിയണം).

ശേഷം ഇവ എടുത്ത് തണുപ്പിക്കാൻ വയ്ക്കുക. എന്നിട്ട് മിക്‌സിയിലിട്ട് നന്നായി പൊടിച്ച് എടുക്കണം. അടുത്തതായി ആവശ്യത്തിന് വെളിച്ചെണ്ണ അടുപ്പിൽ വച്ച് ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് പൊടി ഇട്ട് ഇളക്കുക. ഈ പൊടിയിലെ മിശ്രിതം എണ്ണയിൽ പിടിക്കുമ്പോൾ എണ്ണയുടെ നിറം ചെറിയ കറുപ്പ് നിറത്തിലേക്ക് മാറുന്നു. എപ്പോൾ തീ അണച്ച് എണ്ണ തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം അരിപ്പ കൊണ്ട് അരിച്ചെടുക്കണം. എന്നിട്ട് കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് ഈ എണ്ണ തലയിൽ തേച്ച് പിടിപ്പിക്കുക. രണ്ടാഴ്ച ഇത് തുടർച്ചയായി ഉപയോഗിക്കുമ്പോൾ തന്നെ ഫലം കണ്ട് തുടങ്ങും.

Advertisement
Advertisement