റത്തിന ചിത്രം പാതിരാത്രി കുമളിയിൽ, ആൻ അഗസ്റ്രിനും

Tuesday 11 June 2024 6:00 AM IST

സൗബിൻ ഷാഹിർ , നവ്യ നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റത്തിന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിന് പൂജയോടെ തുടക്കം. ജൂൺ 14ന് കുമളിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ആൻ അഗസ്റ്റിൻ ആണ് മറ്റൊരു പ്രധാന താരം. ഒാട്ടോറിക്ഷക്കാരന്റെ ഭാര്യക്കുശേഷം ആൻ അഭിനയിക്കുന്ന ചിത്രമാണ് പാതിരാത്രി.
ഇടുക്കിയിലെ തികഞ്ഞ ഗ്രാമീണാന്തരീക്ഷത്തിൽ ഒറ്റ രാത്രിയിൽ നടക്കുന്ന പൊലീസ് ഡ്രാമയാണ് ചിത്രം.
ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഷാജി മാറാടാണ് തിരക്കഥ ഒരുക്കുന്നത്.. പൊലീസ് കോൺസ്റ്റബിൾ ഹരീഷിന്രെയും പുതുതായി ചുമതലയേൽക്കുന്ന പ്രൊബേഷണറി എസ്.ഐ ജാൻസി ഇവരുടെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവ ങ്ങളാണ് ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിന്റെ പ്രമേയം.ഇലവീഴാ പൂഞ്ചിറയ്ക്കു ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ്.സണ്ണി വയ്ൻ, ശബരീഷ്, ഹരിശ്രീ അശോകൻ, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.ഛായാഗ്രഹണം ഷെഹനാദ് ജലാലും സംഗീതം ജേക്സ് ബിജോയുമാണ്‌ . പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ചിത്രസംയോജനം: ശ്രീജിത്ത് സാരംഗ്, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ,

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസറാണ് നിർമ്മാണം.
പി.ആർ. ഒ: ആതിര ദിൽജിത്ത്.



Advertisement
Advertisement