സുരാജ് ഇനി ഇഡി (എക്സ് ട്രാ ഡീസന്റ്)

Tuesday 11 June 2024 6:10 AM IST

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ഇഡി ( എക്സട്രാ ഡീസന്റ്)​ എന്ന് പേരിട്ടു. സുരാജ് നിർമ്മാതാവിന്റെ കുപ്പായം കൂടി അണിയുന്ന ചിത്രമാണ് ഇഡി. പൂർണമായും ഹ്യൂമർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് പുരോഗമിക്കുന്നു.ഗ്രേസ് ആന്റണി, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം,പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ, ദിൽന തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയ്മിസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നു നിർമ്മിക്കുന്ന

ചിത്രത്തിന് ഷാരോൺ ശ്രീനിവാസ്ഛായാഗ്രഹണം നിർവഹിക്കുന്നു , സംഗീതം അങ്കിത് മേനോൻ, എഡിറ്റർ ശ്രീജിത്ത് സാരംഗ്, ആർട്ട് അരവിന്ദ് വിശ്വനാഥൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് : റോണക്സ് സേവ്യർ പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, വിതരണം : മാജിക് ഫ്രെയിംസ് റിലീസ്, അതേസമയം കുഞ്ചാക്കോ ബോബനൊപ്പം സുരാജ് പ്രധാന വേഷത്തിൽ എത്തുന്ന ഗ്ർർർ ജൂൺ 14ന് തിയേറ്ററിൽ എത്തും. ഹ്യൂമർ ഗണത്തിൽപ്പെടുന്ന ചിത്രം ജയ്കെ ആണ് സംവിധാനം. ബിജു മേനോൻ,​ സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു നാരായണൻ സംവിധാനം ചെയ്ത നടന്ന സംഭവം ജൂൺ 21ന് റിലീസ് ചെയ്യും. സുരാജ് വെഞ്ഞാറമൂട് ,​ ആസിഫ് അലി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന നവാഗതനായ നഹാസ് നാസ‌ർ സംവിധാനം ചെയ്യുന്ന അഡിയോസ് അമിഗോ ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം.

Advertisement
Advertisement