നടി നൂർ മാളബിക ദാസിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Monday 10 June 2024 8:23 PM IST

മുംബയ് : നടിയും മോഡലുമായ നൂർ മാളബിക ദാസിനെ മുംബയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയിൽ നടിയുടെ മൃതദേഹം കണ്ടെത്തിയത്. .

ഖത്തർ എയർവേയ്‌സിലെ മുൻ എയർ ഹോസ്റ്റസായിരുന്ന മാളബിക അസം സ്വദേശിയാണ്. മുംബയിൽ ലോഖണ്ഡ്‌വാലയിലെ ഫ്ലാറ്റിലാണ് നടി താമസിച്ചിരുന്നത്. ഫ്ലാറ്റിൽ നിന്ന് മരുന്നുകളും മൊബൈൽ ഫോണുകളും ഉൾപ്പെടെയുള്ളവ കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

വെബ് സീരീസുകളിലൂടെയാണ് ശ്രദ്ധ നേടി. കജോൾ നായികയായ ദ ട്രയലിലും ഏതാനം ഹിന്ദി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.