സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോർജ് കുര്യന് ന്യൂനപക്ഷം

Tuesday 11 June 2024 4:18 AM IST

#ബി.ജെ.പി പ്രമുഖരുടെ

വകുപ്പുകളിൽ മാറ്റമില്ല

#ധനകാര്യം നിർമ്മലയ്ക്കുതന്നെ

# നദ്ദയ്ക്ക് ആരോഗ്യം

#വ്യോമയാനം ടി.ഡി.പിക്ക്

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിൽ കേരളത്തിൽ നിന്നുള്ള സഹമന്ത്രിമാരായ സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം-പ്രകൃതി വാതക വകുപ്പുകളുടെയും ജോർജ് കുര്യന് ന്യൂനപക്ഷ, ക്ഷീര, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെയും ചുമതല ലഭിച്ചു. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, റെയിൽവേ, ഉപരിതല ഗതാഗതം, വിദേശകാര്യം, വിദ്യാഭ്യാസ വകുപ്പുകളിൽ രണ്ടാം മോദി സർക്കാരിലെ മന്ത്രിമാർ തുടരും.പ്രധാനമന്ത്രി പഴ്‌സണൽ, ആണവോർജ്ജ, ബഹിരാകാശ വകുപ്പുകൾ നിലനിറുത്തി.

ടൂറിസത്തിന്റെ മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തും പെട്രോളിയം- പ്രകൃതിവാതകത്തിന്റേത് ഹർദീപ് സിംഗ് പുരിയും ആയതിനാൽ ഇവരുമായി ബന്ധപ്പെട്ടായിരിക്കും സുരേഷ് ഗോപിയുടെ പ്രവർത്തനം.

ന്യൂനപക്ഷവകുപ്പിന്റെ മന്ത്രി കിരൺ റിജിജുവും ക്ഷീര- മൃഗസംരക്ഷണ- ഫിഷറീസ് വകുപ്പുകളുടേത് ജെ.ഡി.യുവിന്റെ ലലൻസിംഗും ആയതിനാൽ ഇവരുമായി ബന്ധപ്പെട്ടാവും ജോർജ് കുര്യന്റെ പ്രവർത്തനം. ഇരുവരും ഇന്ന് ചുമതലയേറ്റേക്കും.

ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദയ്‌ക്ക്ആരോഗ്യം, കെമിക്കൽ,രാസവള വകുപ്പുകൾ ലഭിച്ചു. മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് കൃഷിയും ഗ്രാമവികസനവും ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിന് ഉൗർജ്ജ, പാർപ്പിട വകുപ്പുകളും ലഭിച്ചു.

വകുപ്പുകളി​ൽ മാ​റ്റ​മി​ല്ലാ​ത്ത​വർ

നിർമ്മല സീതാരാമൻ -ധനകാര്യം . അമിത് ഷാ-ആഭ്യന്തരം,സഹകരണം, രാജ്ന‌ാഥ് സിംഗ്-പ്രതിരോധം, നിതിൻഗഡ്‌കരി-ഉപരിതല ഗതാഗതം,

എസ്. ജയശങ്കർ- വിദേശകാര്യം, അശ്വനി വൈഷ്ണവ്-റെയിൽവേ, ഇലക്‌ട്രോണിക്‌സ്, ഐ.ടി, പിയൂഷ് ഗോയൽ- വാണിജ്യം,

ധർമ്മേന്ദ്ര പ്രധാൻ- വിദ്യാഭ്യാസം, സർബാനന്ദ സോണോവാൾ- ഷിപ്പിംഗ്, ഭൂപേന്ദ്ര യാദവ്-വനം പരിസ്ഥിതി, ഹർദീപ് സിംഗ് പുരി- പെട്രോളിയം, ജുവൽ ഒാറം-ആദിവാസികാര്യം.

വാർത്താ വിതരണ പ്രക്ഷേപണ വകുപ്പിന്റെചുമതലയും അശ്വനി വൈഷ്‌ണവിനുണ്ട്.

സഹമന്ത്രിമാരിൽ എൽ.മുരുഗൻ- വാർത്താവിതരണ പ്രക്ഷേപണം, നിത്യാനന്ദ റായി-ആഭ്യന്തരം, പങ്കജ് ചൗധരി-ധനകാര്യം വകുപ്പുകളിലും മാറ്റമില്ല.

മോ​ദി​യു​ടെ​ ​ആ​ദ്യ​ ​ഒ​പ്പ്
കി​സാ​ൻ​നി​ധി​ ​ഫ​യ​ലിൽ

​ 20,000​ ​കോ​ടി​ ​ന​ൽ​കും
ന്യൂ​ഡ​ൽ​ഹി​:​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​സൗ​ത്ത് ​ബ്ളോ​ക്കി​ലെ​ ​ഓ​ഫീ​സി​ൽ​ ​ഇ​ന്ന​ലെ​ ​ചു​മ​ത​ല​യേ​റ്റു.​ ​പി.​എം​ ​കി​സാ​ൻ​ ​നി​ധി​ ​വി​ത​ര​ണ​ത്തി​ന്റെ​ ​ഫ​യ​ലാ​ണ് ​ആ​ദ്യം​ ​ഒ​പ്പി​ട്ട​ത്.​ 9.3​ ​കോ​ടി​ ​ക​ർ​ഷ​ക​ർ​ക്ക് 20,000​ ​കോ​ടി​ ​രൂ​പ​ ​വി​ത​ര​ണം​ ​ചെ​യ്യാ​നു​ള്ള​ ​ഫ​യ​ലാ​ണി​ത്.
രാ​വി​ലെ​ ​സൗ​ത്ത് ​ബ്ളോ​ക്കി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​ജീ​വ​ന​ക്കാ​ർ​ ​ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് ​മോ​ദി​യെ​ ​വ​ര​വേ​റ്റ​ത്.
ക​ർ​ഷ​ക​രു​ടെ​ ​ക്ഷേ​മ​ത്തി​ന് ​പൂ​ർ​ണ​ ​പ്ര​തി​ബ​ദ്ധ​ത​യു​ള്ള​ ​സ​ർ​ക്കാ​രാ​ണി​തെ​ന്ന് ​മോ​ദി​ ​പ​റ​ഞ്ഞു.​ ​അ​തി​നാ​ലാ​ണ് ​പു​തി​യ​ ​സ​ർ​ക്കാ​ർ​ ​ക​ർ​ഷ​ക​രു​ടെ​ ​ന​ന്മ​യ്ക്കു​ള്ള​ ​തീ​രു​മാ​നം​ ​ത​ന്നെ​ ​ആ​ദ്യ​മെ​ടു​ത്ത​ത്.​ ​വ​രും​ ​നാ​ളു​ക​ളി​ൽ​ ​ക​ർ​ഷ​ക​ർ​ക്കും​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യ്ക്കും​ ​വേ​ണ്ടി​ ​കൂ​ടു​ത​ൽ​ ​കാ​ര്യ​ങ്ങ​ൾ​ ​സ​ർ​ക്കാ​ർ​ ​ന​ട​പ്പാ​ക്കും.
ക​ർ​ഷ​ക​ ​സ​മ​ര​ത്തി​ലേ​ക്ക് ​ന​യി​ച്ച​ ​വി​ഷ​യ​ങ്ങ​ൾ​ ​ബി.​ജെ.​പി​ക്കെ​തി​രെ​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഇ​ന്ത്യ​ ​മു​ന്ന​ണി​ ​പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കി​യി​രു​ന്നു.​ ​ഇ​ത് ​യു.​പി,​ ​പ​ഞ്ചാ​ബ്,​ ​രാ​ജ​സ്ഥാ​ൻ,​ ​ഹ​രി​യാ​ന​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ബി.​ജെ.​പി​ക്ക് ​വ​ലി​യ​ ​ന​ഷ്ട​മു​ണ്ടാ​ക്കി.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഫ​യ​ലി​ൽ​ ​തു​ട​ക്ക​മി​ട്ട​തെ​ന്ന് ​ക​രു​തു​ന്നു.​ ​സ​ർ​ക്കാ​രി​ന്റെ​ ​ആ​ദ്യ​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​ക​ർ​ഷ​ക​ർ​ക്ക് ​കൂ​ടു​ത​ൽ​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ളും​ ​പ്ര​തീ​ക്ഷി​ക്കാം.

Advertisement
Advertisement