രാജ്യത്ത് മൂന്നുകോടി വീട് നിർമ്മിക്കാൻ സഹായം

Tuesday 11 June 2024 1:40 AM IST

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പ്രകാരം ഗ്രാമങ്ങളിലും നഗരങ്ങളിലുമായി മൂന്നു കോടി വീടുകൾ നിർമ്മിക്കാനുള്ള പദ്ധതിക്ക് സർക്കാർ സഹായം നൽകാൻ തീരുമാനിച്ചു. ഞായറാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റതിനു പിന്നാലെയാണ് ഇന്നലെ രാവിലെ 11മണിക്ക് പ്രധാനമന്ത്രിയുടെ ലോക്‌‌കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ മൂന്നാം എൻ.ഡി.എ സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ചേർന്നത്. ഘടകകക്ഷികൾ അടക്കം പ്രധാന മന്ത്രിമാർ പങ്കെടുത്തു.

അർഹമായ കുടുംബങ്ങൾക്ക് കൂടുതൽ വീടുകൾ ആവശ്യമായി വരുന്നത് കണക്കിലെടുത്താണ് സുപ്രധാന തീരുമാനമെന്ന് സർക്കാർ വിശദീകരിച്ചു. നഗരങ്ങളിലും ഗ്രാമങ്ങളിലുമായാണ് മൂന്നു കോടി വീടുകൾ നിർമ്മിക്കുക. അർഹരായ ഗ്രാമീണ-നഗര കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ വീടുകൾ നിർമ്മിക്കാൻ സഹായം ഉറപ്പാക്കുന്ന പദ്ധതി

2015-16 മുതലാണ് നടപ്പാക്കുന്നത്. 10 വർഷത്തിനിടെ പദ്ധതിക്കു കീഴിൽ പാവപ്പെട്ട കുടുംബങ്ങൾക്കായി 4.21 കോടി വീടുകൾ പൂർത്തിയാക്കി.

ഇങ്ങനെ നിർമ്മിക്കുന്ന എല്ലാ വീടുകളിലും ഗാർഹിക ടോയ്‌ലെറ്റുകൾ, എൽ.പി.ജി കണക്ഷൻ, വൈദ്യുതി കണക്‌ഷൻ, വാട്ടർ കണക്‌ഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുണ്ടാകും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുമായി സംയോജിപ്പിച്ചാണ് ഇത് നടപ്പാക്കുന്നത്.

 ഇ​ന്ത്യ​യെ​ ​ഏ​റ്റ​വും​ ​ഉ​ന്ന​തി​യി​ലാ​ക്ക​ണം​:​ ​മോ​ദി

ലോ​ക​ത്ത് ​മ​റ്റൊ​രു​ ​രാ​ജ്യ​വും​ ​എ​ത്താ​ത്ത​ ​ത​ല​ത്തി​ലേ​ക്ക് ​ഇ​ന്ത്യ​യെ​ ​കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​ആ​ഹ്വാ​നം​ ​ചെ​യ്തു.​ ​സൗ​ത്ത്ബ്ളോ​ക്കി​ലെ​ ​ത​ന്റെ​ ​ഓ​ഫീ​സി​ൽ​ ​ചു​മ​ത​ല​യേ​റ്റ​ ​ശേ​ഷം​ ​ജീ​വ​ന​ക്കാ​രെ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​മോ​ദി.​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​ജ​ന​ങ്ങ​ളു​ടെ​ ​പി.​എം.​ഒ​ ​ആ​ക​ണം.​ ​മോ​ദി​യു​ടെ​ ​പി.​എം.​ഒ​ ​ആ​ക​രു​തെ​ന്നും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഓ​ർ​മ്മി​പ്പി​ച്ചു.​ ​ആ​ഗോ​ള​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​മ​റി​ക​ട​ന്ന് ​രാ​ജ്യ​ത്തെ​ ​മു​ന്നോ​ട്ടു​ ​ന​യി​ക്കു​ക​യാ​ണ് ​ത​ന്റെ​ ​ല​ക്ഷ്യം.​സ​ർ​ക്കാ​രി​നാ​യി​ ​മോ​ദി​ ​മാ​ത്ര​മ​ല്ല,​ ​അ​ദ്ദേ​ഹ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​മ​ന​സ്സു​ക​ളും​ ​ത​ല​ച്ചോ​റു​ക​ളും​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു.​ ​അ​തി​നാ​ൽ​ ​സാ​ധാ​ര​ണ​ക്കാ​ർ​ക്കു​പോ​ലും​ ​ക​ട​മ​ക​ൾ​ ​നി​റ​വേ​റ്റാ​നാ​വും.
ലോ​ക്‌​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​വി​ജ​യം​ ​മോ​ദി​യു​ടെ​ ​പ്ര​സം​ഗ​ങ്ങ​ളു​ടെ​ ​മു​ദ്ര​‌​യ​ല്ല.​ 10​ ​വ​ർ​ഷ​ത്തെ​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​പ്ര​യ​ത്‌​ന​ഫ​ല​മാ​ണ​ത്.​ ​സ​ർ​ക്കാ​ർ​ ​നേ​ടി​യ​ ​വി​ജ​യ​ത്തി​ന്റെ​ ​ക്രെ​ഡി​റ്റ് ​ഓ​രോ​ ​ജീ​വ​ന​ക്കാ​ര​നും​ ​അ​ർ​ഹ​ത​പ്പെ​ട്ട​താ​ണ്.​ 10​ ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​നേ​ടി​യ​തി​നേ​ക്കാ​ൾ​ ​വ​ലി​യ​ ​ല​ക്ഷ്യ​ങ്ങ​ളാ​ണ് ​മു​ന്നി​ലു​ള്ള​ത്.​ 10​ ​വ​ർ​ഷം​ ​ഇ​ത്ര​യ​ധി​കം​ ​സ​മ്മാ​നി​ച്ച​ ​ടീം​ ​ഒ​ന്നി​ച്ച് ​ശ്ര​മി​ച്ചാ​ൽ​ ​നി​ര​വ​ധി​ ​പു​തി​യ​ ​കാ​ര്യ​ങ്ങ​ൾ​ ​മി​ക​ച്ച​ ​രീ​തി​യി​ൽ​ ​പെ​ട്ടെ​ന്ന് ​ചെ​യ്യാ​നാ​കും.​ ​രാ​ജ്യ​ത്തെ​ 140​ ​കോ​ടി​ ​ജ​ന​ങ്ങ​ളും​ ​ഇ​തു​വ​രെ​യു​ള്ള​ ​പ്ര​യ​ത്‌​ന​ങ്ങ​ൾ​ക്ക് ​അം​ഗീ​കാ​രം​ ​ന​ൽ​കി.​ ​അ​തി​നാ​ൽ​ ​ജ​ന​ങ്ങ​ളെ​ ​കൂ​ടു​ത​ൽ​ ​ഊ​ർ​ജ​സ്വ​ല​ത​യോ​ടെ​ ​സേ​വി​ക്ക​ണം.
രാ​ജ്യ​ത്തെ​ ​ആ​ഗോ​ള​ത​ല​ത്തി​ലെ​ത്തി​ക്കാ​ൻ​ ​കൂ​ടു​ത​ൽ​ ​പ​രി​ശ്ര​മം​ ​വേ​ണ​മെ​ന്നും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ 10​ ​വ​ർ​ഷ​ത്തെ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​ചി​ന്തി​ക്കാ​നും​ ​പ്ര​വ​ർ​ത്തി​ക്കാ​നു​മാ​ണ് ​ആ​ഗ്ര​ഹി​ക്കു​ന്ന​ത്.
10​ ​വ​ർ​ഷം​ ​മു​ൻ​പ് ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​എ​ന്നാ​ൽ​ ​അ​ധി​കാ​ര​ ​കേ​ന്ദ്ര​മെ​ന്ന​ ​ത​ര​ത്തി​ലാ​ണ് ​ക​രു​ത​പ്പെ​ട്ട​ത്.​ ​താ​ൻ​ ​അ​ധി​കാ​ര​ത്തി​നു​ ​വേ​ണ്ടി​ ​ജ​നി​ച്ച​ത​ല്ല,​ ​അ​ധി​കാ​രം​ ​നേ​ടു​ന്ന​തി​നെ​ക്കു​റി​ച്ച് ​ചി​ന്തി​ക്കു​ന്നി​ല്ല,​ ​അ​തി​നു​ള്ള​ ​ആ​ഗ്ര​ഹ​വു​മി​ല്ല.​ 2014​ ​മു​ത​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​നെ​ ​ഒ​രു​ ​പ്രേ​ര​ക​ ​ശ​ക്തി​യാ​യി​ ​വി​ക​സി​പ്പി​ക്കാ​നാ​ണ് ​ശ്ര​മി​ച്ച​ത്.​ ​ഇ​വി​ടെ​നി​ന്നു​ള്ള​ ​പു​തി​യ​ ​ഊ​ർ​ജ്ജം​ ​മു​ഴു​വ​ൻ​ ​സം​വി​ധാ​ന​ത്തി​നും​ ​പു​തി​യ​ ​വെ​ളി​ച്ചം​ ​ന​ൽ​കു​ന്നു​വെ​ന്നും​ ​മോ​ദി​ ​പ​റ​ഞ്ഞു.

Advertisement
Advertisement