ജോസ് വള്ളൂരും എം.പി.വിൻസെന്റും രാജി വച്ചു

Tuesday 11 June 2024 1:46 AM IST

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലുണ്ടായ തോൽവിക്കും ഡി.സി.സി ഓഫീസിലെ കൂട്ടത്തല്ലിനും പിന്നാലെ തൃശൂർ ഡി.സി.സി അദ്ധ്യക്ഷൻ ജോസ് വള്ളൂരും യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി വിൻസന്റും കെ.പി.സി.സി നേതൃത്വത്തിന് രാജി സമർപ്പിച്ചു. കഴിഞ്ഞ ദിവസം ഇരുവരോടും രാജി നൽകാൻ നിർദ്ദേശിച്ചിരുന്നു.

ഇന്നലെ രാവിലെയായിട്ടും രാജി നൽകാത്തതിനെ തുടർന്ന് നിർദ്ദേശം അംഗീകരിച്ചില്ലെങ്കിൽ പാർട്ടി നടപടി നേരിടേണ്ടി വരുമെന്ന താക്കീത് ലഭിച്ചതോടെയാണ് ഇരുവരും രാജിക്കത്ത് കൈമാറിയത്. ഇന്നലെ ഡി.ഡി.സിയിൽ നടന്ന നാടകീയ രംഗങ്ങൾക്കിടയിലാണ് രാജി പ്രഖ്യാപിച്ചത്. പാലക്കാട് എം.പി വി.കെ.ശ്രീകണ്ഠനാണ് ഡി.സി.സി പ്രസിഡന്റിന്റെ താത്കാലിക ചുമതല.. രാജി ഒഴിവാക്കാൻ ഇരുവരും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും നേതൃത്വം വഴങ്ങിയില്ല. ഡൽഹിയിലെത്തി പല നേതാക്കൾ വഴിയും ചരടുവലികൾ നടത്തുകയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ കെ.മുരളീധരനെ അനുനയിപ്പിക്കാൻ സാധിക്കില്ല. . എന്നാൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി.വിൻസന്റ് തനിക്കൊപ്പം പ്രചാരണ രംഗത്ത് സജീവമായി ഉണ്ടായിരുന്നതിനാൽ രാജി വയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് മുരളീധരൻ.

മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹനെ യു.ഡി.എഫ് ജില്ലാ ചെയർമാനാക്കാനുള്ള നീക്കം നടക്കുന്നുണ്ട്. പുതിയ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ജില്ലയിൽ നിന്ന് തത്ക്കാലം മറ്റൊരാളെ നിയമിക്കേണ്ടെന്ന നിലപാടാണ് നേതൃത്വത്തിന്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായ ടി.എൻ.പ്രതാപനെതിരെ നടപടിക്ക് നീക്കങ്ങളൊന്നുമുണ്ടായിട്ടില്ല. തോൽവി സംബന്ധിച്ച് ഔദ്യോഗികമായി പരാതികളൊന്നും നൽകില്ലെന്ന നിലപാടിലാണ് കെ.മുരളീധരൻ.

 തൃ​ശൂ​രിൽ കൂ​ട്ട​ ​ന​ട​പ​ടി

തി​ര​ഞ്ഞെ​ടു​പ്പ് ​തോ​ൽ​വി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഹൈ​ക്ക​മാ​ൻ​ഡി​ന്റെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ് ​വ​ള്ളൂ​രി​ന്റെ​യും​ ​യു.​ഡി.​എ​ഫ് ​ജി​ല്ലാ​ ​ചെ​യ​ർ​മാ​ൻ​ ​എം.​പി.​വി​ൻ​സ​ന്റി​ന്റെ​യും​ ​രാ​ജി​ക്ക് ​പി​ന്നാ​ലെ​ ​കൂ​ട്ട​ന​ട​പ​ടി.​ ​കോ​ൺ​ഗ്ര​സ് ​-​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളെ​യാ​ണ് ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്ത​ത്.​ ​മു​ര​ളീ​ധ​ര​ന്റെ​ ​തോ​ൽ​വി​ക്ക് ​കാ​ര​ണം​ ​ടി.​എ​ൻ.​പ്ര​താ​പ​നും​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ് ​വ​ള്ളൂ​രു​മാ​ണെ​ന്ന് ​ആ​രോ​പി​ച്ച് ​വാ​ർ​ത്താ​സ​മ്മേ​ള​നം​ ​ന​ട​ത്തി​യ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കാ​വ്യ​ ​ര​ഞ്ജി​ത്ത്,​ ​സെ​ക്ര​ട്ട​റി​ ​മു​ഹ​മ്മ​ദ് ​ഹാ​ഷീം,​ ​എ​ബി​ൻ​ ​മോ​ൻ​ ​തോ​മ​സ് ​എ​ന്നി​വ​രെ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​അ​ഖി​ലേ​ന്ത്യാ​ ​നേ​തൃ​ത്വ​മാ​ണ് ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്ത​ത്.
ഡി.​സി.​സി​ ​ഓ​ഫീ​സി​ൽ​ ​സം​ഘ​ർ​ഷ​ത്തി​ൽ​ ​ഏ​ർ​പ്പെ​ട്ട​ ​കെ.​മു​ര​ളീ​ധ​ര​ന്റെ​ ​അ​ടു​ത്ത​ ​അ​നു​യാ​യി​യും​ ​ഡി.​സി.​സി​ ​സെ​ക്ര​ട്ട​റി​യു​മാ​യ​ ​സ​ജീ​വ​ൻ​ ​കു​രി​യ​ച്ചി​റ,​ ​എം.​എ​ൽ.​ബേ​ബി​ ​എ​ന്നി​വ​രെ​ ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്ന് ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്ത​താ​യി​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​നാ​ണ് ​അ​റി​യി​ച്ച​ത്.​ ​ഇ​തി​നി​ടെ​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ്ഥാ​ന​ത്ത് ​നി​ന്നു​ള്ള​ ​ജോ​സ് ​വ​ള്ളൂ​രി​ന്റെ​ ​രാ​ജി​ ​കെ.​പി​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​ധാ​ക​ര​നും​ ​യു.​ഡി.​എ​ഫ് ​ജി​ല്ലാ​ ​ചെ​യ​ർ​മാ​ൻ​ ​സ്ഥാ​ന​ത്ത് ​നി​ന്നു​ള്ള​ ​എം.​പി.​വി​ൻ​സെ​ന്റി​ന്റെ​ ​രാ​ജി​ ​യു.​ഡി.​എ​ഫ് ​ചെ​യ​ർ​മാ​ൻ​ ​വി.​ഡി.​സ​തീ​ശ​നും​ ​അം​ഗീ​ക​രി​ച്ചു.​ ​ജി​ല്ലാ​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​ ​അ​ദ്ധ്യ​ക്ഷ​ന്റെ​ ​താ​ത്കാ​ലി​ക​ ​ചു​മ​ത​ല​ ​വി.​കെ.​ശ്രീ​ക​ണ്ഠ​ൻ​ ​എം.​പി​ക്ക് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ന​ൽ​കി​യ​താ​യി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ടി.​യു.​രാ​ധാ​കൃ​ഷ്ണ​ൻ​ ​അ​റി​യി​ച്ചു.

 അ​ന്വേ​ഷി​ക്കാൻ മൂ​ന്നം​ഗ​ ​സ​മി​തി

തി​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ​ ​പ​രാ​ജ​യ​ത്തി​ന്റെ​ ​എ​ല്ലാ​വ​ശ​വും​ ​പ​രി​ശോ​ധി​ച്ച് ​കെ.​പി.​സി.​സി​ക്ക് ​സ​മ​ഗ്ര​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​നാ​യി​ ​രാ​ഷ്ട്രീ​യ​കാ​ര്യ​ ​സ​മി​തി​ ​അം​ഗ​മാ​യ​ ​മു​ൻ​ ​എം.​എ​ൽ.​എ​ ​കെ.​സി.​ജോ​സ​ഫ്,​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ടി.​സി​ദ്ദി​ഖ് ​എം.​എ​ൽ.​എ,​ ​ഐ.​എ​ൻ.​ടി.​യു.​സി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​മൂ​ന്നം​ഗ​ ​സ​മി​തി​ക്ക് ​ന​ൽ​കി.

Advertisement
Advertisement