സത്യപ്രതിജ്ഞയ്ക്കിടെ കണ്ടത് പുലിയല്ല, പൂച്ച

Tuesday 11 June 2024 1:51 AM IST

ന്യൂഡൽഹി: ഞായറാഴ്‌ച മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാഷ്‌ട്രപതി ഭവൻ കെട്ടിടത്തിലൂടെ നടന്നു നീങ്ങിയത് പുലിയല്ലെന്നും പൂച്ചയാണെന്നും ഡൽഹി പൊലീസ്. ബി.ജെ.പി സഹമന്ത്രി ദുർഗാദാസ് യൂക്കിയേ സത്യപ്രതിജ്ഞ ചെയ്തശേഷം രജിസ്റ്ററിൽ ഒപ്പുവയ്‌ക്കുന്നതിനിടെ പിന്നിൽ രാഷ്‌ട്രപതിഭവൻ ഇടനാഴിയിലൂടെ ഒരു മൃഗം നടന്നു നീങ്ങുന്ന വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു. അത് പുലിയാണെന്ന് പലരും സംശയം പ്രകടിപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അത് പൂച്ചയാണെന്ന് സ്ഥിരീകരിച്ചത്.

രാഷ്‌ട്രപതി ഭവൻ സ്ഥിതി ചെയ്യുന്ന പ്രസിഡന്റ് എസ്റ്റേറ്റിന്റെ ഒരുഭാഗത്തെ വനത്തിൽ നിന്ന് മയിൽ, കുരങ്ങ്, മാൻ തുടങ്ങിയവ പുറത്തിറങ്ങാറുണ്ട്. എന്നാൽ പുലിയെ കണ്ടതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Advertisement
Advertisement