മലിനീകരണ നിയന്ത്രണം: ആന്തൂർ നഗരസഭയ്ക്ക് ഒന്നാം സ്ഥാനം

Tuesday 11 June 2024 12:05 AM IST
ആന്തൂർ നഗരസഭ

തളിപ്പറമ്പ്: മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും കാര്യക്ഷമമായി പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോ‌‌ർ‌ഡ് നൽകിവരുന്ന അവാർഡിന് മുനിസിപ്പൽ തലത്തിൽ സംസ്ഥാനത്ത് ആന്തൂർ നഗരസഭ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പെട്ട ഒരു സമിതിയാണ് അവാർഡ് ജേതാക്കളെ നിർണ്ണയിച്ചത്.

ജല-വായു മലിനീകരണ നിയന്ത്രണത്തിൽ കഴിഞ്ഞ വർഷം കൈവരിച്ച നേട്ടങ്ങൾ, ഊർജ്ജ സംരക്ഷണത്തിനും ജല സംരക്ഷണത്തിന്നും നടപ്പിലാക്കിയ പദ്ധതികൾ, പരിസ്ഥിതി സംരക്ഷണത്തിൽ കൈവരിച്ച നേട്ടങ്ങൾ, സാമൂഹിക പ്രതിബദ്ധതയോടെ നടപ്പിലാക്കിയ പൊതുജനോപകാരപ്രദമായ പദ്ധതികൾ തുടങ്ങിയവയാണ് അവാർഡ് നിർണ്ണയത്തിന്ന് പരിഗണിച്ച വിഷയങ്ങൾ.

ആന്തൂരിനെ അവാർഡിന് അ‌ർഹമാക്കിയത്.

1.ഹരിതവത്കരണത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ 10,000 ഫലവൃക്ഷ തൈകൾ നടുകയും സംരക്ഷിക്കുകയും ചെയ്യുന്നു

2. കടമ്പേരിയിൽ 0.88 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചു

3. മാങ്ങാട്ട് പറമ്പിൽ "ശാന്തി തീരം" വാതക ക്രെമിറ്റോറിയം സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു

4. നഗരസഭയിലെ എല്ലാ വീടുകളിൽ നിന്നും ഖരമാലിന്യം ശേഖരിച്ച് സംസ്കരിച്ച് കയറ്റി അയക്കുന്നു

5. രണ്ട് കോടിയിൽപ്പരം രൂപ ചിലവഴിച്ച് തളിയിൽ കുഞ്ഞ് കുളം, കടമ്പേരി ബക്കളം കുളം നവീകരിച്ചു

6. നഗരപരിധിയിലെ എല്ലാ പൊതുകിണറുകളും നവീകരിച്ച് കുടിവെള്ളം സംരക്ഷണ പ്രവർത്തനം നടത്തി

Advertisement
Advertisement