പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് 11 വർഷം കഠിന തടവ്

Tuesday 11 June 2024 1:11 AM IST

കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി പോരുവഴി വില്ലേജിൽ പള്ളിമുറിയിൽ തറയിൽ വടക്കതിൽ മാഹിന് (45) കരുനാഗപ്പള്ളി അതിവേഗ കോടതി ജഡ്ജി എഫ്. മിനിമോൾ 11 വർഷത്തെ കഠിന തടവും 40,000 രൂപ പിഴയും ശിക്ഷിച്ചു.പിഴ ഒടുക്കിയില്ലെങ്കിൽ 8 മാസം കൂടി ശിക്ഷ അനുഭവിക്കണം. ശൂരനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ 12 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.സി. പ്രേംചന്ദ് ഹാജരായി.

Advertisement
Advertisement