കണ്‌ഠേശ്വരം ശിവക്ഷേത്രത്തിൽ മോഷണം : ഭണ്ഡാരത്തിന്റെ പൂട്ട് തകർത്തു

Wednesday 12 June 2024 1:26 PM IST

ചേലൂർ: കണ്‌ഠേശ്വരം ശിവക്ഷേത്രത്തിൽ മോഷണം. പുലർച്ചെ നാല് മണിയോടെ ക്ഷേത്രത്തിലെത്തിയ മേൽശാന്തിയാണ് നടപ്പുരയിലുള്ള ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്. ക്ഷേത്രം അധികൃതർ വിവരമറിയച്ചതോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ നിന്ന് രാത്രി പന്ത്രണ്ട് മണിയോടെയാണ് മോഷ്ടാവ് പിക്കാസുമായി എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഭണ്ഡാരം തുറന്നിരുന്നതായും അതുകൊണ്ട് ഭണ്ഡാരത്തിൽ രണ്ടായിരം രൂപ മാത്രമേ ഉണ്ടാകാൻ സാദ്ധ്യതയൂള്ളൂവെന്നും ക്ഷേത്രം അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു.

Advertisement
Advertisement