മോഹൻലാലിന്റെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ഈ നടിയെ മനസിലായോ?

Tuesday 11 June 2024 11:42 AM IST

അന്യഭാഷകളിൽ നിന്ന് മലയാള സിനിമയിലേക്ക് എത്തുന്ന നിരവധി നടീനടന്മാർ ഉണ്ട്. ചിലപ്പോൾ ഒരു സിനിമയിൽ മാത്രമായിരിക്കും അവർ ഉണ്ടാകുക. എങ്കിലും നല്ല കഥാപാത്രങ്ങൾ ചെയ്താൽ അവരെ മലയാളികൾ മറക്കാറില്ല. അത്തരത്തിൽ മലയാള സിനിമയിൽ നിന്ന് അപ്രത്യക്ഷയായിട്ടും ഇന്നും മലയാളി ആരാധകരുള്ള നടിയാണ് പാർവതി മെൽ​ട്ടൺ.

2007ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു 'ഹലോ'. മോഹൻലാലാണ് ചിത്രത്തിൽ നായകനായി എത്തിയത്. അന്ന് ചിത്രവും അതിലെ ഗാനങ്ങളും വലിയ ഹിറ്റായിരുന്നു. വർഷങ്ങൾക്കിപ്പുറവും ഈ ചിത്രത്തിന്റെ സ്വീകാര്യത കുറഞ്ഞിട്ടില്ല.

അതിനുശേഷം താരം അധികം സിനിമകൾ ഒന്നും ചെയ്തിട്ടില്ല. തെലുങ്കിലും നടി അഭിനയിച്ചിട്ടുണ്ട്. പാർവതി താരം ബിസിനസുകാരനായ ഷംസു ലലനിയെയാണ് വിവാഹം കഴിച്ചത്. നടി എന്നതിന് ഉപരി ഒരു മോഡലും നർത്തകിയുമാണ് പാർവതി. സോഷ്യൽ മീഡിയയിൽ സജീവയായ നടി 2022ൽ ഇതിൽ നിന്ന് ഇടവേള എടുത്തിരുന്നു. ശേഷം ഇപ്പോഴാണ് വീണ്ടും സോഷ്യൽ മീഡിയയിൽ സജീവയായത്.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വൻ മേക്കോവർ നടത്തിയിട്ടാണ് നടി തിരികെയെത്തിയത്. താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലാണ്. യുഎസിലെ ഫ്ലോറിഡയിലാണ് താരം ഇപ്പോൾ താമസിക്കുന്നത്. പുതിയ ചിത്രങ്ങളിൽ പാ‌ർവതിയെ തിരിച്ചറിയാൻ പോലും കഴിയുന്നില്ല. നിരവധി മലയാളി ആരാധകരും ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. 'ചെല്ല താമരെ എന്നും പറഞ്ഞ് പാട്ടും പാടി നടന്ന കുട്ടി അല്ലേ ഇത്', 'ഹലോ എന്ന സിനിമയിലെ നായിക അല്ലേ' എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.

A post shared by Parvati Melton (@parvatim)

Advertisement
Advertisement