മലയാളത്തിൽ ലാലേട്ടൻ ഹിറ്റാക്കിയ ചിത്രം റീമേക്കിനായി ടോപ്പ് സംവിധായകർ മുഴുവൻ കണ്ടു: ഒരു കാരണത്താൽ ആരും ചെയ്തില്ല

Tuesday 11 June 2024 12:19 PM IST

മോഹൻലാലിനെ നായകനാക്കി വിഎം വിനുവിന്റെ സംവിധാനത്തിൽ പിറന്ന ചിത്രമാണ് ബാലേട്ടൻ. തീയേറ്ററിലും കുടുംബ പ്രേക്ഷകരിലും ഹിറ്റായ ചിത്രത്തിൽ നെടുമൂടി വേണു, റിയാസ് ഖാൻ, ജഗതിശ്രീകുമാർ, നിത്യാദാസ് എന്നീവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ഇപ്പോഴിതാ ബാലേട്ടൻ എന്ന ചിത്രം തനിക്ക് നൽകിയ അവസരങ്ങളെക്കുറിച്ചും ഈ സിനിമ എന്തുകൊണ്ടാണ് മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാൻ സാധിച്ചില്ലെന്നും വെളിപ്പെടുത്തുകയാണ് നടൻ റിയാസ് ഖാൻ. ഒരു റേഡിയോ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റിയാസ് ഖാന്റെ വെളിപ്പെടുത്തൽ.

റിയാസ് ഖാന്റെ വാക്കുകളിലേക്ക്...
'ബാലേട്ടൻ എന്ന ഒരു ചിത്രം കൊണ്ട് എനിക്ക് മറ്റ് ഭാഷകളിലായി 40ഓളം അവസരങ്ങളാണ് ലഭിച്ചത്. അതിനൊരു കാരണമുണ്ട്, ബാലേട്ടൻ റീമേക്ക് ചെയ്യുന്നതിന് വേണ്ടി എല്ലാ ഭാഷകളിലുള്ളവരും കണ്ടു. അന്യ ഭാഷയിലെ പ്രധാനപ്പെട്ട എല്ലാ നായകന്മാരും സംവിധായകരും നിർമ്മാതാക്കളും ചിത്രം കണ്ടു. എന്നാൽ ബാലേട്ടന്റെ റീമേക്ക് നടന്നില്ല. അത് നടക്കാത്തിന് കുറേ കാരണങ്ങളുണ്ട്.

ചിത്രത്തിൽ അവർ വിചാരിക്കുന്ന ഹീറോയിസമല്ല. ബാലേട്ടൻ വ്യത്യസ്തമായ ഒരു ചിത്രമാണ്. അങ്ങനെ ആ ചിത്രം കണ്ടുപോയവരൊക്കെ ബാലേട്ടനിൽ അഭിനയിച്ച പയ്യനെ കാസ്റ്റ് ചെയ്യ് എന്ന് പറഞ്ഞു. ആ സിനിമയിലെ ഭദ്രൻ എന്ന കഥാപാത്രത്തെ എല്ലാവർക്കും വേണം. അങ്ങനെ കുറേ വർഷങ്ങൾക്ക് ശേഷമാണ് ബാലേട്ടൻ തെലുങ്കിൽ മാത്രം റീമേക്ക് ചെയ്തത്. അത് ഡോ രാജശേഖറാണ് സംവിധാനം ചെയ്തത്. അതിൽ ഞാനായിരുന്നു ഭദ്രനെന്ന കഥാപാത്രം ചെയ്തത്. അതാണ് ബാലേട്ടന്റെ പ്രത്യേകത. ബാലേട്ടൻ എല്ലായിടത്തും ടച്ച് ചെയ്തുപോയിട്ടുണ്ട്'-റിയാസ് ഖാൻ പറഞ്ഞു.

Advertisement
Advertisement