ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണം: സി.ഐ.ടി.യു

Wednesday 12 June 2024 1:46 AM IST

ആറ്റിങ്ങൽ: ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 40ൽ നിന്ന് 80 ആക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് ആറ്റിങ്ങൽ ആർ.ടിഒയ്ക്ക് സി.ഐ.ടി.യു നിവേദനം നൽകി.പഠിക്കാൻ ഉപയോഗിക്കുന്ന വാഹനം തന്നെ ടെസ്റ്റിനും ഉപയോഗിക്കണമെന്നുള്ള നിർദ്ദേശവും പിൻവലിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ,ഏരിയാ പ്രസിഡന്റ് എം.മുരളി,മോട്ടോർ ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി നാസർ ഉസ്മാൻ,വേണുകുട്ടൻ നായർ എന്നിവർ ചേർന്നാണ് ആറ്റിങ്ങൽ ആർ.ടി.ഒ മഹേഷിന് നിവേദനം നൽകിയത്.

Advertisement
Advertisement