ഖാദി തൊഴിലാളികൾ സമരത്തിലേക്ക്

Wednesday 12 June 2024 12:13 AM IST

പയ്യന്നൂർ: ഖാദി തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ സർക്കാറും ഖാദി ബോർഡും കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരം ആരംഭിക്കുവാൻ കേരള സ്‌റ്റേറ്റ് നാഷണൽ ഖാദി ലേബർ യൂനിയൻ (ഐ.എൻ.ടി.യു.സി) ഭാരവാഹികളുടെയും മേഖല പ്രസിഡന്റുമാരുടെയും യോഗം തീരുമാനിച്ചു. ഖാദി ബോർഡിന്റെ കീഴിലെ തൊഴിലാളികൾക്ക് 15 മാസത്തെ മിനിമം കൂലിയും രണ്ട് വർഷത്തെ പ്രൊഡക്ഷൻ ഇൻസെന്റീവും കുടിശികയാണ്. പകലന്തിയോളം പണിയെടുത്താൽ ലഭിക്കുന്ന തുച്ഛമായ കൂലിയും ആനുകൂല്യങ്ങളുമാണ് പിടിച്ചുവച്ചിരിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് കെ.പി കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ. ഗംഗാധരൻ, വൈസ് പ്രസിഡന്റ് ടി.വി കുഞ്ഞിരാമൻ, ട്രഷറർ ഇ.എൻ പത്മാവതി, മേഖല പ്രസിഡന്റുമാരായ ടി. ജനാർദ്ദനൻ, ചന്തുക്കുട്ടി പൊഴുതല, പി.വി സുകുമാരൻ, സി.കെ വിനോദ് സംസാരിച്ചു. വി.കെ ഉഷ സ്വാഗതവും കെ.വി ബിന്ദു നന്ദിയും പറഞ്ഞു.

Advertisement
Advertisement